ദുബൈ: മുൻകാലങ്ങളിൽ യു.എ.ഇ എന്തു നേടി എന്നല്ല ചിന്തിക്കേണ്ടതെന്നും എന്തൊക്കെ നേടാം എന്നതിലാണ് ശ്രദ്ധ പതിപ്പിക്കേണ്ടതെന്നും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. 'ഫ്ലാഷസ് ഓഫ് ലീഡർഷിപ്' എന്ന ഹാഷ്ടാഗിലാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈജിപ്ഷ്യൻ പിരമിഡ്, ലിയോനാഡോ ഡാവിഞ്ചിയുടെ വര എന്നിവയാണ് വിഡിയോയുടെ പശ്ചാത്തലമായി നൽകിയിരിക്കുന്നത്. പുരാതന ഈജിപ്തുകാർ പിരമിഡുകൾ നിർമിച്ചപ്പോൾ 5000 വർഷത്തിന് ശേഷവും അതിെൻറ രൂപം നിലനിൽക്കുമെന്ന് അവർ കരുതിയിട്ടുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും പ്രശസ്ത പെയിൻറിങ്ങായി മൊണാലിസയുടെ ചിത്രം മാറുമെന്ന് അത് വരച്ചപ്പോൾ ലിയോനാഡോ ഡാവിഞ്ചി കരുതിയിരിക്കില്ല. യു.എ.ഇക്ക് വലിയൊരു ഭാവിയുണ്ട്. നാം നോക്കേണ്ടത് അതിലേക്കാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.