ഇവിടെ പുസ്തകങ്ങൾക്ക് പുറമെ 60ലക്ഷത്തിലേറെ ഗവേഷണ പ്രബന്ധങ്ങളും ഒമ്പത് പ്രത്യേക വിഷയങ്ങളിലെ സബ് ലൈബ്രറികളുമുണ്ട്. പുത്തൻ സാങ്കേതിവിദ്യ ഉപയോഗപ്പെടുത്തി എല്ലാ നവീന സൗകര്യങ്ങളും ഒരുക്കിയ ലൈബ്രറിയിൽ ഇ-ബുക്കുകൾ, ഓഡിയോ, വീഡിയോ ബുക്കുകൾ, ബ്രെയ്ലി ബുക്കുകൾ എന്നിവയുടെ ശേഖരവുമുണ്ട്.
ചക്രവാളങ്ങളെ ചുംബിച്ചു നിൽക്കുന്ന നിരവധി അതിശയ നിർമിതികളുടെ നഗരമാണ് ദുബൈ. ഒട്ടുമിക്ക രാജ്യക്കാരും പ്രവാസികളായി താമസിക്കുന്ന ഈ മണ്ണിൽ ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയടക്കം നിരവധി നിർമാണ ചാരുതികളുണ്ട്. ഓരോ പദ്ധതികളും നിർമിതികളും ലോകത്തെ ഏറ്റവും മികച്ചതാകുക എന്നത് ഇവിടുത്തെ ഭരണാധികാരികളുടെ നയമാണ്. സമീപ കാലത്ത് സംഘടിപ്പിക്കപ്പെട്ട എക്സ്പോ 2020ദുബൈ, ഉദ്ഘാടനം ചെയ്യപ്പെട്ട ഇൻഫിനിറ്റി പാലം, ലോകത്തെ എറ്റവും വലിയ ഫെറി വീൽസ് എന്നറിയപ്പെടുന്ന ഐൻദുബൈ, ഫ്യൂചർ മ്യൂസിയം എന്നിങ്ങനെ ഓരോ പുതിയ പദ്ധതികളും അൽഭുതം നിറഞ്ഞ സവിശേഷതകൾ നിറഞ്ഞതാണ്. അകൂട്ടത്തിലേക്ക് ഈ വർഷം ജൂണിൽ കണ്ണിചേർക്കപ്പെട്ട ആശ്ചത്യമാണ് മുഹമ്മദ് ബിൻ റാശിദ് ലൈബ്രറി.
പശ്ചിമേഷ്യ-വടക്കനാഫ്രിക്ക മേഖലയിലെ ഏറ്റവും വലിയ ഗ്രന്ഥാലയമാണ് ഇത്. ഏഴുനിലകളിലായി സജ്ജീകരിച്ച ലൈബ്രറിയിൽ 10 ലക്ഷത്തിലധികം പുസ്തകങ്ങളുണ്ട്. ദുബൈയുടെ പ്രകൃതി സൗന്ദര്യമായ ക്രീക്കിന്റെ തീരത്താണ് തുറന്നുവെച്ച പുസ്തക രൂപത്തിൽ ഇതിനായി കെട്ടിടം പണിതുയർത്തിയത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ പേരാണ് ലൈബ്രറിക്ക് നലകപ്പെട്ടത്. ഉദ്ഘാടനം ചെയ്തതതും അദ്ദേഹം തന്നെ.
100കോടി ദിർഹം(2100കോടി രൂപ) ചിലവഴിച്ചാണ് വിജ്ഞാനദാഹികളുടെ ആഗ്രഹസഫലീകരണമായ കേന്ദ്രം നിർമാണം പൂർത്തിയാക്കിയത്. ഒരു ദശലക്ഷം സ്ക്വയർ ഫീറ്റിൽ നിർമിച്ച കെട്ടിടത്തിൽ പുസ്തകങ്ങൾക്ക് പുറമെ 60ലക്ഷത്തിലേറെ ഗവേഷണ പ്രബന്ധങ്ങളും ഒമ്പത് പ്രത്യേക വിഷയങ്ങളിലെ സബ് ലൈബ്രറികളുമുണ്ട്. പുത്തൻ സാങ്കേതി വിദ്യ ഉപയോഗപ്പെടുത്തി എല്ലാ നവീന സൗകര്യങ്ങളും ഒരുക്കിയ ലൈബ്രറിയിൽ ഇ-ബുക്കുകൾ, ഓഡിയോ, വീഡിയോ ബുക്കുകൾ, ബ്രെയ്ലി ബുക്കുകൾ എന്നിവയുടെ ശേഖരവുമുണ്ട്.
വിവിധ ഭാഷകളിലെ പൊതുവായ പുസ്തകങ്ങൾക്ക് പുറമെ യുവാക്കൾക്കും കുട്ടികൾക്കും പ്രത്യേകമായ സംവിധനവുണ്ട്. ഇൻഫർമേഷൻ ലൈബ്രറി, ഭൂപട-അറ്റ്ലസ് ലൈബ്രറി, മാധ്യമ-കല ലൈബ്രറി, ബിസിനസ് ലൈബ്രറി, യു.എ.ഇ ലൈബ്രറി, ആനുകാലികങ്ങളുടെ സെഷൻ, പ്രത്യേക ശേഖരങ്ങളുടെ സെഷൻ എന്നിങ്ങനെ ഉപ വിഭാഗങ്ങളിലും പുസ്തകങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. 73,000 സംഗീത സ്കോറുകൾ, 75,000 വീഡിയോകൾ, കൂടാതെ 325 വർഷത്തെ ഒരു ആർക്കൈവിൽ 5,000ലധികം ചരിത്രപരമായ പ്രിന്റ്, ഡിജിറ്റൽ ജേണലുകൾ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു.
ജൂൺ 16മുതൽ പൊതുജനങ്ങൾക്കായി തുറന്ന ലൈബ്രറിയിലേക്ക് വിജ്ഞാനദാഹികളെപ്പോലെ, വിനോദസഞ്ചാരികളും ഒഴുകുയയാണ്. ദുബൈയുടെ മാത്രമല്ല, ഗൾഫിന്റെ തന്റെ സാംസ്കാരിക ഭൂപടത്തിൽ സുവർണ ഏടുകളിൽ രേഖപ്പെടുത്തപ്പെടുന്ന സാംസ്കാരിക കേന്ദ്രമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.