ദുബൈ: ലോകം കോവിഡിന് മുന്നിൽ പകച്ചുനിന്നപ്പോൾ സമയോചിതമായി പദ്ധതികൾ നടപ്പിലാക്കി മരണനിരക്ക് കുറക്കാൻ സാധിച്ചത് യു.എ.ഇയുടെ വിജയമാണെന്ന് ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും എം.ഡിയുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഏറ്റവും അനിശ്ചിതമായ വർഷമാണ് കടന്നുേപായത്. അത് ദീർഘവീക്ഷണത്തോടെ കൈകാര്യം ചെയ്ത രാഷ്ട്ര നേതാക്കളെ അഭിനന്ദിക്കുന്നു.
ഈ മഹാമാരിക്കാലത്ത് യു.എ.ഇക്കൊപ്പം ചേർന്നുനിന്നാണ് ആസ്റ്ററും പ്രവർത്തിച്ചത്. അതിൽ അഭിമാനിക്കുന്നു. യു.എ.ഇയിലെ ഞങ്ങളുടെ ആശുപത്രികളിലും ക്ലിനിക്കുകളിലുമായി 7375 രോഗികള്‍ക്ക് ചികിത്സ നല്‍കിയപ്പോള്‍ മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെ മാത്രമായിരുന്നു. യു.എ.ഇ നടപ്പാക്കാനൊരുങ്ങുന്ന 50 വര്‍ഷത്തെ പദ്ധതികളുമായി ആസ്റ്ററും യോജിച്ചു പ്രവര്‍ത്തിക്കുന്നു. കൂടാതെ ഹൈബ്രിഡ് ബ്രിക്ക് ആൻറ് ക്ലിക്ക് മോഡലിലൂടെ എളുപ്പം പ്രാപ്യമായതും സാമ്പത്തികമായി താങ്ങാവുന്നതുമായ ഗുണനിലവാരമുളള ആരോഗ്യസംരക്ഷണ സംവിധാനമുള്ള രാജ്യത്തിെൻറ സൃഷ്ടിക്കായി പ്രതിജ്ഞാബദ്ധതയോടെ മുന്നോട്ടുപോകുമെന്ന് പ്രതിജ്ഞ ചെയ്യുന്നതായും ആസാദ് മൂപ്പൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.