സംവിധായകൻ വി.കെ. പ്രകാശ്​ വാർത്തസമ്മേളനത്തിൽ

സംസാരിക്കുന്നു. മമ്ത മോഹൻദാസ്​ സമീപം

ഇത്​ പെയ്​ഡ്​ റിവ്യൂവിന്‍റെ കാലം -വി.കെ. പ്രകാശ്​

ദുബൈ: സിനിമയിൽ പെയ്​ഡ്​ റിവ്യുവിന്‍റെ കാലമാണെന്നും പണം നൽകിയാൽ നല്ല റിവ്യു നൽകുന്നവർ വ്യാപകമാണെന്നും സംവിധായകൻ വി.കെ. പ്രകാശ്​. പുതിയ ചിത്രമായ ലൈവുമായി ബന്ധപ്പെട്ട വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പണം നൽകിയില്ലെങ്കിൽ മോശം റിവ്യൂ എഴുതുന്നവരുണ്ട്​. ഇത്തരക്കാർ എല്ലാ മേഖലയിലുമുണ്ട്​. മോശം റിവ്യു എഴുതുന്നത്​ സിനിമയെ ബാധിക്കാറുണ്ട്​. സമൂഹ മാധ്യമ ഉപയോഗത്തെ കുറിച്ച്​ പറയുന്ന ചിത്രമാണ്​ ലൈവെന്നും അദ്ദേഹം കൂട്ടിചേർത്തു.

ലഹരി ഉപയോഗിക്കാത്ത സിനിമാപ്രവർത്തകരുടെയും ഭാഗത്തു നിന്നും പ്രശ്നങ്ങളുണ്ടായിട്ടു​ണ്ടെന്ന്​ മമ്ത മോഹൻദാസ്​ പറഞ്ഞു. സാമൂഹിക മാധ്യമം നല്ല രീതിയിലും മോശമായും ഉപയോഗിക്കാം. ലൈവിലേത്​ സാധാരണ സ്ത്രീയുടെ കഥയാണ്​. നല്ല കഥ ചെയ്തു എന്ന ആത്​മസംതൃപ്തി ലഭിച്ച സിനിമയാണിതെന്നും അവർ കൂട്ടിചേർത്തു.

സോഷ്യൽ മീഡിയയുടെ ഗുണവും ദോഷവും അനുഭവിച്ച വ്യക്തിയാണ് താനെന്ന് പ്രിയവാര്യർ പറഞ്ഞു. രണ്ട് സാഹചര്യങ്ങളും താൻ പോലും അറിയാതെ ആക്സ്മികമായി സംഭവിച്ചതാണെന്നും നടി പറഞ്ഞു. വിതരണക്കാരായ ട്രൂത്ത് ഫിലിംസിസ് മേധാവി സമദ് ട്രൂത്തും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - This is the time of paid review - V.K. Prakash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.