2017 ജൂൺ അഞ്ച് അകൽച്ചയുടെ അപ്രതീക്ഷിത ആഘാതദിനമായിരുന്നു. ഒന്നിച്ചുനിന്ന രാജ്യങ്ങൾ. അവർക്കിടയിൽ പൊടുന്നനെ രൂപപ്പെട്ടത് അന്യതാബോധമായിരുന്നു. അതു സൃഷ്ടിച്ചത് കടുത്ത വ്യഥകളും. അതിർത്തികൾ അടഞ്ഞതോടെ വഴിയാധാരമായി മാറിയവർ നിരവധിയാണ്. ഖത്തർ എയർവേസിന് മാത്രം എണ്ണമറ്റ ഒാഫിസുകളായിരുന്നു യു.എ.ഇയിൽ ഉണ്ടായിരുന്നത്. എല്ലാം ഒറ്റദിവസം കൊണ്ടാണ് അടച്ചുപൂട്ടിയത്. ഖത്തർ മുദ്രകൾ മുഴുവൻ ഇല്ലാതായെങ്കിലും സമവായ നീക്കങ്ങൾക്കൊപ്പം തന്നെ നിലയുറപ്പിക്കുകയായിരുന്നു യു.എ.ഇ നേതൃത്വം.
പ്രതിസന്ധിമൂലം തൊഴിൽ നഷ്ടപ്പെട്ടത് ആയിരങ്ങൾക്കായിരുന്നു. നൂറുകണക്കിന് മലയാളികളും ഇരകളായി. വൻകിടക്കാർ മാത്രമല്ല, ചെറുകിട, ഇടത്തരം സംരംഭകരും പ്രതിസന്ധിമൂലം വലിയ വിലയൊടുക്കേണ്ടിവന്നു. മറ്റൊരിടത്തുനിന്നും ഇല്ലാത്തവിധം ഏറ്റവും കൂടുതൽ ഭക്ഷ്യോൽപന്നങ്ങളും സാധന സാമഗ്രികളും ഖത്തറിലേക്ക് അയച്ചുകൊണ്ടിരുന്നതും യു.എ.ഇ തന്നെ. ജബൽ അലി തുറമുഖത്തുനിന്ന് ഖത്തറിലേക്ക് നീങ്ങിയ ചരക്കുകളുടെ വ്യാപ്തി വലുതായിരുന്നു.
വിപണി നഷ്ടപ്പെട്ടത് പല സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിച്ചു. പൊടുന്നനെ തീരുമെന്നു കരുതിയ പ്രതിസന്ധി പേക്ഷ, മൂന്നര വർഷത്തിലേക്കാണ് നീണ്ടത്. പോയവർഷം കോവിഡ് ഭീതിയും നിയന്ത്രണങ്ങളും കടന്നുവന്നതോടെ ഗൾഫിലെ തൊഴിൽ ഭൂമിക വീണ്ടും ചുരുങ്ങി. വ്യോമയാനം, ടൂറിസം മേഖലകളിലാണ് ഖത്തർ പ്രതിസന്ധിയുടെ തിരിച്ചടി തീവ്രമായത്. പ്രതിവർഷം പതിനായിരക്കണക്കിന് ഖത്തരികളാണ് യു.എ.ഇയിൽ ടൂറിസ്റ്റുകളായി വന്നുകൊണ്ടിരുന്നത്. പക്ഷനക്ഷത്ര ഹോട്ടലുകളെ മാത്രമല്ല, ടാക്സി ഡ്രൈവർമാരെ വരെ ഉപരോധം ബാധിച്ചു. കോവിഡിെൻറ തൊഴിൽനഷ്ടത്തിനിടയിലാണ് ഇപ്പോൾ ഗൾഫ് പുനരൈക്യം സാധ്യമായിരിക്കുന്നത്. മുറിപ്പാടുകൾ മറക്കാം. ഭാവിയാണ് പ്രധാനം. വേൾഡ് എക്സ്പോയിൽ ഖത്തർ പവിലിയനും ഉണ്ടാകുമെന്നു നമുക്ക് തീർച്ചയായും ഉറപ്പിക്കാം. ആ ജനതകൂടി ചേർന്നാകും ഇനി ദുബൈ എക്സ്പോയെ ലോകോത്തര ഉത്സവമാക്കി മാറ്റുന്നതും.
അപ്പുറത്തുമുണ്ട് അതിലും വലിയ ഉത്സവം. 2022ൽ ഖത്തർ ആതിഥ്യമരുളുന്ന കാൽപന്തുകളിയുടെ മാമാങ്കം. അത് കെേങ്കമമാക്കാൻ സൗദിയിലെയും ബഹ്റൈനിലെയും യു.എ.ഇയിലെയും ആരാധകർ ദോഹയിൽ ഇരച്ചെത്തും. രണ്ടു ലോകോത്തര മേളകളും ചേർന്ന് രൂപപ്പെടുത്തുന്ന തൊഴിലവസരങ്ങളും ഏറെയാകും. നിർമാണ മേഖലയിൽ മാത്രമല്ല, എല്ലാ തുറകളിലും മലയാളി പ്രവാസത്തിനുകൂടി പുതിയ ഉപജീവന വഴികൾ രൂപപ്പെടും.
പുതുവർഷത്തിൽ ഇതിലപ്പുറം സന്തോഷിക്കാൻ മറ്റെന്തു വേണം?
പരസ്പര സൗഹൃദത്തിെൻറ പഴയ നാളുകളിലേക്ക് പതിയെ തിരിച്ചുപോവുകയാണ് നാം. സ്വന്തം വാഹനങ്ങളിൽ പ്രവാസികൾക്ക് ഇനി കരമാർഗം അപ്പുറത്തേക്ക് സഞ്ചരിക്കാൻ അവസരമെത്തും. ഒമാൻ ഇടത്താവളമാക്കിയുള്ള ഖത്തർ യാത്രയും അവസാനിക്കുകയാണ്. പഴയതുേപാലെ എണ്ണമറ്റ വിമാന സർവിസുകൾ ദോഹക്കും യു.എ.ഇ നഗരങ്ങൾക്കുമിടയിൽ പറക്കും. കോവിഡ് നിയന്ത്രണങ്ങൾ മാത്രമാകും ഗൾഫുകാർക്ക് സ്വതന്ത്ര സഞ്ചാര വഴികളിലെ ഏക തടസ്സം. അടുത്ത കുടുംബാംഗങ്ങളെ കാണാൻ ഖത്തറിനും യു.എ.ഇക്കുമിടയിൽ യാത്ര ചെയ്ത പ്രവാസികൾക്കും ഇനി ആശ്വസിക്കാം.
പരസ്പരം ഇഴചേർന്നു നിൽക്കുന്ന സ്വദേശി കുടുംബാംഗങ്ങൾ അനുഭവിച്ച വ്യഥകൾ ചെറുതല്ല. ഇതാ അതിനും പരിസമാപ്തിയാവുകയാണ്. എണ്ണമറ്റ സ്വദേശികളാണ് ഖത്തറിൽനിന്ന് വിവാഹബന്ധം രൂപപ്പെടുത്തിയത്. ഇവരുടെ കാര്യത്തിൽ ഉദാര മാനുഷിക സഹായം ഇരു ഭരണകൂടങ്ങളും ഉറപ്പാക്കിയതാണ്. എങ്കിലും സാേങ്കതിക തടസ്സങ്ങൾ സൃഷ്ടിച്ച പ്രയാസങ്ങൾ ഏറെയായിരുന്നു.
യു.എ.ഇക്ക് സന്തോഷിക്കാൻ വേറെയും വകുപ്പുണ്ട്
വിഘടിച്ചുനിന്ന ഏഴ് എമിറേറ്റുകളെ ഒറ്റരാജ്യമാക്കി മാറ്റിയത് ശൈഖ് സായിദാണ്. ആ ഒാർമകൾക്ക് മരണമില്ല. അയൽരാജ്യങ്ങൾ ഒത്തുചേർന്ന് ഒറ്റ ബ്ലോക്ക് എന്ന ആശയവും ശൈഖ് സായിദിെൻറ മാത്രം സ്വപ്നമായിരുന്നു. യു.എ.ഇയുടെ പിറവി കഴിഞ്ഞ് പത്താണ്ടുകൾക്കപ്പുറം ശൈഖ് സായിദിെൻറ ആ സ്വപ്നം സാക്ഷാത്കരിച്ചു. 1981 മേയ് 25ന് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) നിലവിൽവന്നു. കൂട്ടായ്മയുടെ മുഴുവൻ ക്രെഡിറ്റും ശൈഖ് സായിദിനു തന്നെയാണ്.
നാലു പതിറ്റാണ്ടിലേക്ക് കടന്നിരിക്കുകയാണ് ജി.സി.സി കൂട്ടായ്മ. മൂന്നര വർഷത്തിെൻറ സങ്കടദിനങ്ങൾക്കിപ്പുറം ജി.സി.സിയിൽ പുനരൈക്യം സാധ്യമാകുേമ്പാൾ ഏറ്റവും ആഹ്ലാദിക്കുന്നത് ശൈഖ് സായിദിെൻറ നാടും ജനതയും തന്നെയാകും. സംശയമില്ല. മേഖലയിൽ മുെമ്പാരിക്കലും ഇല്ലാത്തവിധം തീക്ഷ്ണമാണ് രാഷ്ട്രീയ സാഹചര്യം. ഇറാൻ ഉയർത്തുന്ന ഭീഷണി ഒരു ഭാഗത്ത്. അതിെൻറ പേരിൽ പുറമെനിന്നുള്ള ശക്തികളുടെ അപകടകരമായ പടയൊരുക്കം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ മറുവശത്തും. ഇവിടെയും സമാധാനവും സംയമനവും എന്നതാണ് യു.എ.ഇയുടെ രാഷ്ട്രീയ ഡിപ്ലോമസി ലൈൻ.
1971ൽ ഷാർജയുടെ അധീനതയിലുള്ള അബൂമൂസ ദ്വീപും റാസൽഖൈമയുടെ ഭാഗമായിരുന്ന ഗ്രെയ്റ്റർ, ലോവർ ടുമ്പുകളും ഇറാൻ പിടിച്ചെടുക്കുകയായിരുന്നു. എന്നിട്ടും അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിച്ചുകൊണ്ടുള്ള രാഷ്ട്രീയ പ്രശ്നപരിഹാരമാണ് യു.എ.ഇ ഇക്കാലമത്രയും തേടിയത്. അധിനിവിഷ്ട ദ്വീപുകൾ കൈമാറണമെന്ന യു.എ.ഇ ആവശ്യം എല്ലാ ജി.സി.സി ഉച്ചകോടികളും മുന്നോട്ടുവെച്ചു. മാന്യമായ പ്രശ്നപരിഹാരത്തോട് അന്നും ഇന്നും ഇറാൻ മുഖംതിരിച്ചിട്ടും പ്രകോപന നടപടികൾ തങ്ങളുടെ രീതിയല്ലെന്ന് ആവർത്തിക്കുകയാണ് ശൈഖ് സായിദിെൻറ രാജ്യം.
മേഖലയിൽ സൈനിക ഇടപെടൽ പാടില്ലെന്നുതന്നെ യു.എ.ഇ ആവർത്തിക്കുന്നതും വെറുതെയല്ല. കാരണം, അവർക്കറിയാം, ഗൾഫിെൻറ രാഷ്ട്രീയ ഭൂപടം മാറ്റിമറിക്കാൻ നോെമ്പടുത്തിരിക്കുന്ന ചിലർ പുറത്തുണ്ടെന്ന്. ജാഗ്രതയും യാഥാർഥ്യബോധവും. ഇതു രണ്ടും ചേർന്നതാണ് ഡിപ്ലോമസി. അഞ്ചു പതിറ്റാണ്ടിെൻറ യു.എ.ഇ അനുഭവപാഠവും മറ്റൊന്നല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.