അബൂദബിയിൽ തിങ്കളാഴ്ച അർധരാത്രി മുതൽ ദേശീയ അണുനശീകരണ പരിപാടി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് യാസ് ദ്വീപിൽ പെരുന്നാളിനോടനുബന്ധിച്ച് നടത്താനിരുന്ന ലൈവ് സംഗീതക്കച്ചേരിയുടെ സമയത്തിൽ മാറ്റംവരുത്തുന്നതായി സാംസ്കാരിക ടൂറിസം വകുപ്പ് അറിയിച്ചു.
സന്ദർശകരുടെയും തൊഴിലാളികളുടെയും സുരക്ഷ കണക്കിലെടുത്ത് വൈകീട്ട് 4.30 മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും. ജൂലൈ 22, 23 തീയതികളിൽ യാസ് ദ്വീപിൽ നടക്കുന്ന ലൈവ് സംഗീത പരിപാടി വൈകീട്ട് 6.30ന് ആരംഭിച്ച് രാത്രി 10ന് അവസാനിക്കും. പരിപാടി സ്ഥലത്ത് പ്രവേശനത്തിന് 48 മണിക്കൂർ മുമ്പ് നടത്തിയ പി.സി.ആർ പരിശോധന ഫലം അൽ ഹൊസൻ ആപ്പിൽ ഹാജരാക്കണം.
16 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമാണ് പ്രവേശനം. പങ്കെടുക്കുന്നവർ രണ്ട് ഡോസ് വാക്സിനേഷൻ സ്വീകരിച്ചവരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.