അബൂദബി: ഈ വർഷം ഇതുവരെ അബൂദബി സിറ്റി, അല്‍ ഐന്‍, അല്‍ ദഫ്റ റീജ്യന് എന്നിവിടങ്ങളിലായി 21 റസ്റ്റാറന്റുകള്‍ അടച്ചുപൂട്ടിയതായി അബൂദബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റി (അഡാഫ്സ). സെപ്റ്റംബറിൽ നടത്തിയ പരിശോധനയിലൂടെ നിയമലംഘനം കണ്ടെത്തിയ ആറ് സ്ഥാപനങ്ങളാണ് പൂട്ടിയത്.
സ്ഥാപനത്തിലെ വൃത്തിഹീനമായ അന്തരീക്ഷം, അനുചിതമായ രീതിയില്‍ ഭക്ഷണം സൂക്ഷിക്കല്‍, തൊഴിലാളികള്‍ മോശമായ രീതിയില്‍ ഭക്ഷണം കൈകാര്യം ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ടോള്‍ ഫ്രീ നമ്പറായ 800555ല്‍ വിളിച്ചറിയിക്കണമെന്നും ഇതിലൂടെ ഉദ്യോഗസ്ഥര്‍ക്ക് പരിശോധന നടത്തി അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനാവുമെന്നും അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.