അബൂദബി: അബൂദബിയിൽനിന്ന് വിദേശത്തുപോയി 72 മണിക്കൂറിനകം മടങ്ങുന്നവർക്ക് മറ്റൊരു കോവിഡ് നെഗറ്റിവ് പി.സി.ആർ പരിശോധന റിപ്പോർട്ട് ആവശ്യമില്ലെന്ന് ഇത്തിഹാദ് എയർവേസ് അറിയിച്ചു.
ഹ്രസ്വ-ബിസിനസ് യാത്രക്കാരുടെ യാത്രാ നടപടികൾ ലളിതവും എളുപ്പവുമാക്കാനാണ് തീരുമാനമെന്ന് അധികൃതർ പറഞ്ഞു. അബൂദബിയിൽനിന്ന് പുറപ്പെടുമ്പോൾ യാത്രക്കാർ നെഗറ്റിവ് പി.സി.ആർ റിപ്പോർട്ട് നൽകണം. എന്നാൽ, ഹ്രസ്വയാത്ര കഴിഞ്ഞ് 72 മണിക്കൂറിനുള്ളിൽ മടങ്ങുേമ്പാൾ മറ്റൊരു പി.സി.ആർ പരിശോധന ആവശ്യമില്ലെന്നതിനാണ് അബൂദബി ദുരന്തനിവാരണ സമിതി അംഗീകാരം നൽകിയത്. യാത്രക്കാർക്ക് ഏതു ലക്ഷ്യസ്ഥാനത്തേക്കും ഈ നിബന്ധനയിൽ പോയി തിരിച്ചെത്താം.
യു.എ.ഇയിൽ എടുത്ത സാധുവായ പി.സി.ആർ പരിശോധന ഫലം മടക്കയാത്രകൾക്കും ഉപയോഗിക്കാനുള്ള സൗകര്യമാണ് എയർവേസ് ഇതിലൂടെ യാത്രക്കാർക്ക് ഏർപ്പെടുത്തിയത്.
യാത്ര പുറപ്പെടുന്നതിനുമുമ്പ് നെഗറ്റിവ് പി.സി.ആർ പരിശോധന ഫലം നിർബന്ധമാക്കിയ ആദ്യ വിമാനക്കമ്പനിയാണ് ഇത്തിഹാദ് എയർവേസ്. മുഴുവൻ ജീവനക്കാരും വാക്സിനേഷൻ പൂർത്തിയാക്കിയ ലോകത്തെ ആദ്യ വിമാനക്കമ്പനിയും ഇത്തിഹാദാണ്.
അബൂദബിയിൽനിന്ന് ഏഴ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് പോകുന്ന വിമാനങ്ങളിൽ അയാട്ട ട്രാവൽ പാസ് ഏർപ്പെടുത്തുമെന്നും കമ്പനി അറിയിച്ചിരുന്നു.
ബാങ്കോക്, ബാഴ്സലോണ, ജനീവ, മഡ്രിഡ്, മിലാൻ, ന്യൂയോർക്, സിംഗപ്പൂർ എന്നീ പ്രധാന നഗരങ്ങളിലേക്കുള്ള ഇത്തിഹാദ് വിമാനങ്ങളിലാണ് യാത്രക്കാർക്ക് അയാട്ട ട്രാവൽ പാസ് സൗകര്യം ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.