അജ്മാന്: പണത്തിനായി കൊല നടത്തിയവര്‍ രാജ്യംവിടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിൽ. ഒരു ലക്ഷം ദിര്‍ഹം മോഷണ ശ്രമത്തിനിടയില്‍ ഏഷ്യക്കാരനെ കൊന്ന കേസിലെ പ്രതികളാണ് പിടിയിലായത്. ഏഷ്യക്കാരനായ യുവാവിനെ മൂന്നു ദിവസമായി കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അജ്മാന് അല്‍ റവ്ദയിലെ അപ്പാർട്ട്മെൻറില്‍ നടത്തിയ പരിശോധനയിലാണ് യുവാവിെൻറ മൃതദേഹം കണ്ടെത്തിയതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് മേധാവി ലഫ്റ്റനൻറ് കേണല്‍ അഹമദ് സഈദ് അല്‍ നുഐമി പറഞ്ഞു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. സമീപം താമസിച്ചിരുന്ന നാലുപേരാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്തിയ പൊലീസിന് പ്രതികളിലെ മൂന്നുപേര്‍ രാജ്യം വിടാന്‍ ഒരുങ്ങുന്നതായി വിവരം ലഭിച്ചു. ഇതേ തുടർന്ന് ദുബൈ പൊലീസിെൻറ സഹകരണത്തോടെ ദുബൈ വിമാനത്താവളത്തില്‍നിന്ന് പിടികൂടുകയായിരുന്നു. വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പാണ് പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തത്. നാലാമത്തെ പ്രതിയെ ഷാര്‍ജയില്‍ നിന്നും പിടികൂടി. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ടയാളുടെ താമസസ്ഥലത്ത് കയറിയ പ്രതികള്‍ ഒരു ലക്ഷം ദിര്‍ഹം മോഷ്ടിക്കുകയും മുറിയിലേക്ക് കയറിവന്ന ഇരയെ കൊലപ്പെടുത്തുകയുമായിരുന്നെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.