അബൂദബി: കോവിഡ് കാലത്ത് സാന്ത്വന സേവന പ്രവർത്തനങ്ങൾ നടത്തിയവരെ അബൂദബി വേങ്ങര മണ്ഡലം കെ.എം.സി.സി ആദരിച്ചു. യു.എ.ഇ കെ.എം.സി.സി പ്രസിഡൻറ് പുത്തൂർ റഹ്മാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പാങ്ങാട്ട് യുസുഫ് ഹാജി അധ്യക്ഷതവഹിച്ചു. അബൂദബി കെ.എം.സി.സി സീനിയർ വൈസ് പ്രസിഡൻറ് അസീസ് കളിയാടൻ, ഇന്ത്യൻ ഇസ്ലാമിക് സെൻറർ ട്രഷറർ ബി.സി. അബൂബക്കർ, സുന്നി സെൻറർ പ്രസിഡൻറ് അബ്ദു റഹൂഫ് അഹ്സനി, അബൂദബി കെ.എം.സി.സി വൈസ് പ്രസിഡൻറ് റഷീദ് അലി മമ്പാട്, മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡൻറ് ഹിദായത്തുല്ല, ട്രഷറർ ഹംസു ഹാജി പാറയിൽ, മുൻ ജില്ല കെ.എം.സി.സി പ്രസിഡൻറ് കളപ്പാട്ടിൽ അബു ഹാജി, ഓർഗനൈസിങ് സെക്രട്ടറി കുഞ്ഞിപ്പ മോങ്ങം, എൽ.എൽ.എച്ച്. ഹോസ്പിറ്റൽ അസിസ്റ്റൻറ് ഓപറേഷൻ മാനേജർ അബ്ദു റഷീദ് കാവുങ്ങൽ തുടങ്ങിയവർ പങ്കെടുത്തു.
24 ഓളം വരുന്നവരെയാണ് ആദരിച്ചത്. പാങ്ങാട്ട് യൂസുഫ് ഹാജിയെയും കെ.കെ. അബ്ദുൽ റഷീദിനെയും പ്രത്യേകം െമമെൻറോ നൽകി ആദരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അഹ്മദ് ഹസൻ അരീക്കൻ സ്വഗതവും അബ്ദുറഹ്മാൻ മുക്രി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.