ടാക്സികളിൽ ഇനി മൂന്നു പേർ; 15 വയസിൽ താഴെയുള്ള കുട്ടികൾക്ക് അനുമതി

ദുബൈ: കോവിഡ് മൂലം സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പുവരുത്താൻ ദുബൈ ടാക്സികളിൽ ഏർപ്പെടുത്തിയ നിയന്ത്രണം പടിപടിയായി പിൻവലിക്കുന്നു. ഇനി മുതൽ ടാക്സികളിൽ മൂന്നു പേർക്ക് യാത്ര ചെയ്യാമെന്ന് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി ട്വീറ്റ് ചെയ്തു.

പക്ഷേ, മൂന്നാമത്തെ യാത്രികൻ 15 വയസ്സിന് താഴെയുള്ള കുട്ടികളായിരിക്കണം. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ദുബൈ ടാക്സികളിൽ മൂന്ന് യാത്രക്കാരെ അനുവദിക്കാനാണ് നീക്കം. എന്നാൽ, ഡ്രൈവറുടെ അരികിലുള്ള മുൻ സീറ്റ് പതിവുപോലെ ശൂന്യമാക്കിയിടണമെന്നും നിർദേശമുണ്ട്. നിങ്ങൾ ടാക്സികളിൽ യാത്ര ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ കുട്ടിയെ (14 വയസ്സു വരെ) വാഹനത്തിൽ മൂന്നാമത്തെ യാത്രക്കാരനായി കൊണ്ടുപോകാം.

മൂന്ന് നിരകളുള്ള ഫാമിലി വെഹിക്കിളിൽ (വാൻ) അംഗീകൃത യാത്രക്കാരുടെ എണ്ണം കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ, പരമാവധി നാല് ആയി തുടരും -ആർ.ടി.എ ട്വീറ്റിൽ വ്യക്തമാക്കി.ആർ.ടി.എയും കരീമും തമ്മിലുള്ള സംയുക്ത സംരംഭ സവാരി -ഹെയ്‌ലിങ്​ ആപ്ലിക്കേഷനായ ഹാല വഴി യാത്ര ബുക്ക് ചെയ്ത് യാത്ര ചെയ്യുമ്പോൾ നേരത്തേ വാനുകളിൽ നാല് യാത്രക്കാരെ എടുക്കാൻ അനുവാദമുണ്ടായിരുന്നു.

വാനുകളിലെ യാത്രക്കാർക്കുള്ള രണ്ട് നിര സീറ്റുകളിൽ ഓരോന്നിനും രണ്ട് യാത്രക്കാരെ (രണ്ട് വരികൾക്കും ആകെ നാല്) ഉൾപ്പെടുത്താം. ഡ്രൈവർ ഇരിക്കുന്ന മുൻനിര ശൂന്യമായിരിക്കണം. ടാക്‌സി വാൻ സേവനത്തിനുള്ള വില ഒരു സാധാരണ ടാക്‌സിയുടെ വിലക്ക്​ തുല്യമാണെന്നും ആർ.ടി.എ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.