ദുബൈ: മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് പുതിയ മൂന്ന് ബസ് സർവിസുകൾ കൂടി തുടങ്ങുന്നു. മേയ് 19നാണ് പുതിയ സർവിസുകൾ ആരംഭിക്കുന്നതെന്ന് ആർ.ടി.എ അറിയിച്ചു.
അൽഖൈൽ ഗേറ്റ്-ബിസിനസ് ബേ മെട്രോ സ്റ്റേഷനുകൾക്കിടയിൽ റൂട്ട്-51 ബസ് സർവിസ് നടത്തും. 20 മിനിറ്റിന്റെ ഇടവേളകളിൽ സർവിസുണ്ടാകും. റൂട്ട് എസ്.എച്ച്-1 ബസുകൾ ദുബൈ മാൾ-ശോഭാ റിയാലിറ്റി മെട്രോകൾക്കിടയിലായിരിക്കും സർവിസ്. റൂട്ട് വൈ.എം-1 ബസുകൾ യു.എ.ഇ എക്സ്ചേഞ്ച്- യിവു മാർക്കറ്റ് സ്റ്റേഷനുകൾക്കിടയിൽ ഓരോ മണിക്കൂറിലും സർവിസ് നടത്തും. ചില സർവിസുകളിൽ മാറ്റവും വരുത്തിയിട്ടുണ്ട്. റൂട്ട് എഫ്-47 ബസുകൾ ഇനി മുതൽ ഡി.ഐ.പി മെട്രോ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും. ദുബൈ ഇൻവെസ്റ്റ്മെന്റ് പാർക്കിലേക്ക് പോകുന്നവർ എഫ് 46, 48, 50, 51 ബസുകൾ ഉപയോഗപ്പെടുത്തണം. അൽഖൈൽ ഗേറ്റിലേക്ക് സർവിസ് നടത്തിക്കൊണ്ടിരുന്ന റൂട്ട് 50 ബസുകൾ ഇനി മുതൽ ബിസിനസ് ബേയിൽ യാത്ര അവസാനിപ്പിക്കും. അൽഖൈൽ ഗേറ്റ് യാത്രക്കാർ റൂട്ട് 51 ബസിൽ കയറണം. റൂട്ട് സി-15 ബസുകൾ മംസാർ ബീച്ച് ബസ് സ്റ്റോപ്പിലേക്ക് നീട്ടി. റൂട്ട് ഇ-102 ബസുകൾ അൽ ജാഫിലിയ ബസ് സ്റ്റേഷൻ വരെ സർവിസ് നീട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.