ലോകകപ്പിന് യു.എ.ഇയിൽ നിന്ന് മൂന്ന് റഫറി

ദുബൈ: ഖത്തർ ലോകകപ്പിന്​ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യു.എ.ഇക്ക്​ മറ്റൊരു സന്തോഷ വാർത്ത കൂടി. ഖത്തറിന്‍റെ മണ്ണിൽ റഫറിമാരുടെ ജഴ്​സിയിൽ മൂന്ന്​ പേർ യു.എ.ഇയിൽ നിന്നുമുണ്ടാകും.

ഫിഫ 129 മാച്ച് ഓഫീഷ്യൽസിന്‍റെ പേരുവിവരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മൂന്ന് യു.എ.ഇക്കാരാണ് ഇതിൽ ഇടം കണ്ടെത്തിയത്. പ്രധാന റഫറിയായി അബ്ദുല്ല മുഹമ്മദ് മുഹമ്മദ്, അസി്​റ്റന്‍റ്​ റഫറിമാരായ മുഹമ്മദ് അൽ ഹമ്മാദി, ഹസൻ അൽ മാഹ്​രി എന്നിവരാണ്​ ഖത്തറിലേക്ക്​ പറക്കുന്നത്​.

ആകെ 36 റഫറിമാരും 69 അസിസ്റ്റന്‍റു റഫറിമാരും 24 വീഡിയോ ഒഫീഷ്യൽസുമാണ്​ ഖത്തർ ലോകകപ്പിനുള്ളത്​. ഇതിൽ ആറ്​ പേർ വനിതകളാണ്​. മൂന്ന്​ വനിതകൾ പ്രധാന റഫറിമാരായി മത്സരം നിയന്ത്രിക്കാൻ കളിക്കളത്തിലുണ്ടാവും. ആദ്യമായാണ്​ ലോകകപ്പ്​ നിയന്ത്രിക്കാൻ വനിത റഫറിമാർ എത്തുന്നത്​. ലോകകപ്പിൽ പന്തുതട്ടാൻ യു.എ.ഇ ടീമും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്​ രാജ്യം. ആസ്​ട്രേലിയക്കും പെറുവിനുമെതിരായ ലോകകപ്പ്​ ​യോഗ്യത ​േപ്ല ഓഫ്​ മത്സരങ്ങളിൽ ജയിച്ചാൽ യു.എ.ഇക്ക്​ ഇടം നേടാൻ കഴിയും.

ഖത്തറിൽ ജൂൺ ഏഴിനും 13നുമാണ്​ മത്സരങ്ങൾ. ഏതെങ്കിലും ഒരു മത്സരത്തിൽ പരാജയപ്പെട്ടാൽ ടീമിന്​ യോഗ്യത നേടാൻ കഴിയില്ല. രണ്ട്​ മത്സരങ്ങളും ഖത്തറിലാണ്​.

Tags:    
News Summary - Three referees from UAE for the World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.