അൽഐൻ: അൽഐനിലുണ്ടായ വാഹനാപകടത്തിൽ തൃശൂർ സ്വദേശി മരിച്ചു. ചെന്ത്രാപ്പിന്നി ചാമക്കാല തലശേരിക്കാരൻ വീട്ടിൽ അസീം അബ്ദുൽ ലത്തീഫാണ് (37) മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം കുടുംബ സമേതം അൽഐനിൽ പോയി മടങ്ങി വരവെയാണ് അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്തിെൻറ വാഹനം വരുന്നവഴിയിൽ കേടായിരുന്നു. ഈ വാഹനം നോക്കാനായി മറ്റൊരു വാഹനത്തിൽ പോയപ്പോൾ കാർ മറിഞ്ഞാണ് അപകടം.
പിതാവ്: അബ്ദുൽ ലത്തീഫ്. മാതാവ്: സാജിത. ഭാര്യ: ഹിബ അസീം. മൃതദേഹം അൽഐൻ ആശുപത്രിയിൽ. നാട്ടിലെത്തിച്ച് ഖബറടക്കാൻ ശ്രമിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.