തൃ​ശൂർ സൂപ്പർ ലീഗിൽ ജേതാക്കളായ സ്പാർട്ടൻസ്​ ടീം

തൃശൂർ സൂപ്പർ ലീഗ്​: സ്പാർട്ടൻസ്​ ജേതാക്കൾ

ഷാർജ: തൃശൂരുകാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന തൃശൂർ സൂപ്പർ ലീഗ്​ ക്രിക്കറ്റ്​ ടൂർണമെന്‍റി‍െൻറ ആദ്യ സീസണിൽ സ്പാർട്ടൻസ്​ ഇലവല്ലി ജേതാക്കളായി.

തളിക്കൂട്ടം സി.സി റണ്ണർ അപ്പായി. കൺവീനർ ഇസ്മായിൽ ഇബ്രാഹിം സമ്മാനങ്ങൾ കൈമാറി. ഡിഫൻസ്​ ഇരിങ്ങപ്പുറത്തി‍െൻറ ബിർഷാദ്​ മികച്ച താരമായും മികച്ച ബാററ്​സ്മാനുമായും തെരഞ്ഞെടുക്കപ്പെട്ടു. മൈഗ്രേഷൻ ലിങ്ക്​ പാവറട്ടിയുടെ സൂരജ്​ മികച്ച ബൗളറായി.

കില്ലേഴ്​സ്​ വെയിൽസ്​ ചാവക്കാടിന്​ ഫെയർ ​േപ്ല അവാർഡ്​ നൽകി.

ഇസ്മയിൽ, ബക്കർ, ഫവാസ്​, രൂപേഷ്​, സുഹൈൽ, മണികണ്ഡൻ, സലീം, റെജിൻ, കണ്ണൻ, സിറാജ്​, ഷാഹുൽ ഹമീദ്​ തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - Thrissur Super League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.