ഷാർജ: കൊല്ലം ജില്ലയിലെ തേവലക്കര പ്രദേശവാസികളുടെ യു.എ.ഇ കൂട്ടായ്മയായ ‘തുണ’യുടെ ഓണാഘോഷം ഷാർജ പാകിസ്താൻ സോഷ്യൽ സെന്ററിൽ നടന്നു. വർണാഭമായ ഘോഷയാത്രയും ചെണ്ടമേളവും നിരവധി ടീമുകൾ മാറ്റുരച്ച പായസമേളയും സംഘടിപ്പിച്ചിരുന്നു. വിഭവസമൃദ്ധമായ ഓണസദ്യക്കുശേഷം ആരംഭിച്ച പൊതുസമ്മേളനം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം ഉദ്ഘാടനം ചെയ്തു. എൻ.ടി.വി ചെയർമാൻ മാത്യുക്കുട്ടി ജോസഫ് കടോൺ മുഖ്യപ്രഭാഷണം നടത്തി. തുണ പ്രസിഡന്റ് ഫിലിപ്പ് തരകൻ അധ്യക്ഷത വഹിച്ചു.പ്രോഗ്രാം കൺവീനർ ബിജു തങ്കച്ചൻ സ്വാഗതവും സെക്രട്ടറി റിയാസ് ഖാൻ നന്ദിയും പറഞ്ഞു. വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു. കൊച്ചുകുട്ടികളും തുണ കുടുംബാംഗങ്ങളും കലാപരിപാടികൾ അവതരിപ്പിച്ചു. അഗ്നിയുടെ കലാകാരന്മാർ സംഗീതവിരുന്നവതരിപ്പിച്ചു. ഓണാഘോഷപരിപാടികൾക്ക് ജോൺ മാത്യു വൈദ്യൻ, കോശി ജോൺസൻ വൈദ്യൻ, അലക്സ് കോശി വൈദ്യൻ, ഉമ്മൻ അലക്സ് തരകൻ, സിജോ എം. ഡാനിയേൽ, ഷാഫി വയലുവീട്ടിൽ, സുനിൽ വർഗീസ് വൈദ്യൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.