ദുബൈ: ബി.ഡി.ജെ.എസ് നേതാവും എൻ.ഡി.എ കേരള കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി വണ്ടിച്ചെക് ക് നൽകി വഞ്ചിച്ചെന്ന കേസിൽ ഒത്തുതീർപ്പ് ചർച്ച വഴിമുട്ടുന്നു. നേരത്തേ മധ്യസ്ഥരില്ലാ ത്ത നേരിട്ടുള്ള ചര്‍ച്ച എന്ന ധാരണയാണ് ഇരുവരും സ്വീകരിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ മ ധ്യസ്ഥരില്ലാതെ ചര്‍ച്ച മുന്നോട്ട് പോകില്ലെന്ന അവസ്ഥയാണ്. കൊടുങ്ങല്ലൂർ മതിലകം സ്വദ േശി നാസിൽ അബ്ദുല്ല നൽകിയ കേസിൽ അറസ്റ്റിലായി അജ്മാൻ ജയിലിൽ കിടക്കേണ്ടി വന്ന തുഷാറിെന പുറത്തിറക്കാൻ സംഘ്പരിവാറും മുഖ്യമന്ത്രി പിണറായി വിജയനും താൽപര്യമെടുത്തിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ വ്യവസായ പ്രമുഖൻ എം.എ. യൂസുഫലി ജാമ്യത്തുകയും അഭിഭാഷകരെയും എത്തിച്ച് ജാമ്യത്തിലിറക്കി.
ജാമ്യം ലഭിച്ചയുടൻ കേസ് കെട്ടിച്ചമച്ചതാണെന്നും ചെക്ക് മോഷ്ടിച്ചതാണെന്നും പറഞ്ഞ തുഷാർ പിന്നീട് നാസിലിനെ വിളിച്ച് ഒത്തുതീർപ്പിന് താൽപര്യം അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച ദുബൈയിൽ ചർച്ച നടത്തിയ ഇരുവരും കേസ് കോടതിക്കു പുറത്ത് ഒത്തുതീർപ്പിലെത്തിക്കാൻ ശ്രമിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പണം നൽകിയല്ല ഒത്തുതീർപ്പ് എന്നാണ് തുഷാർ പറഞ്ഞിരുന്നത്. നസീൽ ഇതു നിഷേധിച്ചതുമില്ല. ചർച്ച അടുത്ത ദിവസവും തുടരുമെന്ന് അറിയിച്ചെങ്കിലും കാര്യങ്ങൾ പറഞ്ഞത്ര എളുപ്പത്തിൽ മുന്നോട്ടു പോകാത്ത സൂചനകളാണ് പ്രകടമാവുന്നത്.
രണ്ടുപേരും തമ്മിൽ ചർച്ച ചെയ്ത് തീർപ്പാക്കാം എന്നായിരുന്നു ആദ്യ ധാരണയെങ്കിൽ ഇപ്പോൾ പ്രബലരായ പലരും തുഷാറിനു വേണ്ടി രംഗത്തുണ്ട്. തുഷാറിെൻറ പക്ഷത്ത് മധ്യസ്ഥരുണ്ടെങ്കില്‍ തെൻറ പക്ഷത്തും മധ്യസ്ഥരുണ്ടാകുമെന്ന് നസീല്‍ അബ്ദുല്ലയും അറിയിച്ചു. പണം നൽകാതെ എങ്ങിനെയാണ് തുഷാർ ഒത്തുതീർപ്പ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
നസീൽ പഠിച്ച എൻജിനീയറിങ് കോളജിലെ പൂർവ വിദ്യാർഥി കൂട്ടായ്മ സഹപാഠിക്ക് പിന്തുണ നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേസ് അടുത്ത ദിവസം കോടതി സമക്ഷം വീണ്ടും എത്തുേമ്പാഴേക്ക് ഇരുകൂട്ടരും ധാരണയിലെത്തിയില്ലെങ്കിൽ പാസ്പോര്‍ട്ട് ജാമ്യത്തിലുള്ള തുഷാറിെൻറ നാട്ടിലേക്കുള്ള മടക്കയാത്രയും വൈകും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.