ദുബൈ: ഔദ്യോഗിക സംവിധാനങ്ങൾ വഴിയല്ലാത്ത ചാരിറ്റി പ്രവർത്തനങ്ങൾക്ക് നിയന്ത്രണം കർശനമാക്കി യു.എ.ഇ അധികൃതർ. വ്യാഴാഴ്ച പുറത്തുവിട്ട നിയമത്തിൽ സൗജന്യ ഭക്ഷണ വിതരണവും പൊതുജനങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി ചാരിറ്റി ആഹ്വാനങ്ങളും നിരോധിച്ചിട്ടുണ്ട്. ലൈസൻസുള്ള ചാരിറ്റി കൂട്ടായ്മയുടെ ഭാഗമായിട്ടല്ലാതെ ധനസമാഹരണം, സംഭാവനകൾ സ്വീകരിക്കൽ, വിതരണം ചെയ്യൽ എന്നിവ നടത്തുന്നതിന് പിഴകൾ നിശ്ചയിക്കുകയും ചെയ്തു.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൃത്യതയുള്ള സംവിധാനം രൂപപ്പെടുത്തുകയും നിയമവിരുദ്ധമായ ധനസമാഹരണവും ദാനം നൽകുന്ന ഭക്ഷണത്തിന്റെയും സാധനങ്ങളുടെയും ദുരുപയോഗവും തടയുകയും ചെയ്യലാണ് നിയമത്തിലൂടെ ലക്ഷ്യമാക്കുന്നത്. പണപ്പിരിവുകൾ തടയുന്നതിന് നിലവിൽ തന്നെ ശക്തമായ നിയമമുണ്ട്. ഇത് കൂടുതൽ ശക്തമാക്കുകയാണ് പുതിയ നിയമനിർമാണത്തിലൂടെ ചെയ്തിരിക്കുന്നത്.
ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ ആഗ്രഹിക്കുന്ന പൊതുജനങ്ങൾ ലൈസൻസുള്ള ചാരിറ്റി സംഘടനയുമായി സഹകരിച്ചാണ് ചെയ്യേണ്ടതെന്നും നിയമം വ്യക്തമാക്കുന്നു. നിയമവിരുദ്ധമായ ധനസമാഹരണത്തിന് രണ്ടുലക്ഷം ദിർഹം മുതൽ 5,00,000 ദിർഹം വരെ പിഴയും തടവും ശിക്ഷ ലഭിക്കാം. കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ചാണ് പിഴ നിർണയിക്കുന്നത്. ഭീകരതക്കും കുറ്റകൃത്യങ്ങൾക്കും വേണ്ടി സംഭാവനകൾ ഉപയോഗിക്കപ്പെടുമെന്ന ആശങ്കയെ തുടർന്ന് 2015ലാണ് രാജ്യത്ത് ചാരിറ്റി പ്രവർത്തനങ്ങൾക്ക് കർശനമായ നിയമം കൊണ്ടുവന്നത്.
യു.എ.ഇയിലെ അംഗീകൃത ചാരിറ്റി സംഘടനകൾ
• ഖലീഫ ബിൻ സായിദ് ആൽ നെഹ്യാൻ ഫൗണ്ടേഷൻ
• സായിദ് ബിൻ സുൽത്താൻ ആൽ നെഹ്യാൻ ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ
• എമിറേറ്റ്സ് റെഡ് ക്രസന്റ്
• ആൽ മക്തൂം ഫൗണ്ടേഷൻ
• മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഹ്യുമാനിറ്റേറിയൻ ആൻഡ് ചാരിറ്റബിൾ എസ്റ്റാബ്ലിഷ്മെന്റ്
• യു.എ.ഇ വാട്ടർ എയ്ഡ്
• നൂർ ദുബൈ
• ദുബൈ കെയേഴ്സ്
• അൽ ജലീല ഫൗണ്ടേഷൻ
• ദാറുൽ ബിർറ് സൊസൈറ്റി
• ബൈത്തുൽ ഖൈർ സൊസൈറ്റി
• ദുബൈ ചാരിറ്റി അസോസിയേഷൻ
• ഷാർജ ചാരിറ്റി ഇന്റർനാഷനൽ
• ഹുമൈദ് ബിൻ റാശിദ് അൽ നൂഐമി ഫൗണ്ടേഷൻ
• ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ
• അൽ ഇഹ്സാൻ ചാരിറ്റി അസോസിയേഷൻ
• സൗദ് ബിൻ റാശിദ് അൽ മുഅല്ല ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ എസ്റ്റാബ്ലിഷ്മെന്റ്
• ഉമ്മുൽ ഖുവൈൻ ചാരിറ്റി സൊസൈറ്റി
• സഖ്ർ ബിൻ മുഹമ്മദ് അൽ ഖാസിമി ചാരിറ്റി ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ
• ശൈഖ് സൗദ് ബിൻ സഖ്ർ ചാരിറ്റബിൾ എജുക്കേഷനൽ ഫൗണ്ടേഷൻ
• ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റേറിയൻ അഫയേഴ്സ്
• ഫുജൈറ ചാരിറ്റി അസോസിയേഷൻ
• സകാത്ത് ഫണ്ട്
• ഔഖാഫ് ആൻഡ് മൈനേഴ്സ് അഫയേഴ്സ് ഫൗണ്ടേഷൻ
• ഇവ ഷെൽട്ടേഴ്സ് ഫോർ വിക്ടിംസ് ഓഫ് വയലൻസ് ആൻഡ് ഹ്യൂമൻ ട്രാഫിക്കിങ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.