ഷാർജ: വിദ്യാർഥികളില്‍ നിന്നും ലക്ഷത്തിലേറെ പുസ്തകങ്ങള്‍ സമാഹരിച്ച് കേരളത്തിലുടനീളമുള്ള ലൈബ്രറികള്‍ക്ക് കൈമാറാനുള്ള ദൗത്യവുമായി ടി.എൻ. പ്രതാപൻ എം.പി. ഇന്ത്യൻ അസോസിയേഷനുകീഴില്‍ പ്രവർത്തിക്കുന്ന ഷാർജ ഇന്ത്യൻ സ്‌കൂളിലെ വിദ്യാർഥികളില്‍ നിന്നുമാണ് പുസ്തകങ്ങള്‍ ശേഖരിക്കുന്നത്. ഒരു സ്കൂളില്‍ നിന്നും ഇത്രയേറെ പുസ്തകങ്ങള്‍ ശേഖരിക്കുന്നത് അപൂർവമാണെന്നതിനാൽ ഷാർജ ഇന്ത്യൻ സ്‌കൂളിന് ഗിന്നസ് ബുക്കിൽ ഇടം നേടിക്കൊടുക്കാൻ പദ്ധതിയുണ്ടെന്ന് എം.പി പറഞ്ഞു. ഷാർജ ഇന്ത്യൻ സ്‌കൂള്‍ ഗുബൈബ അങ്കണത്തിൽ നടന്ന പുസ്തക സമാഹരണ ചടങ്ങ് അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ഹെഡ് ഗേള്‍ ഹൃദ്യ ഹന്ന ഷിബു, ഹെഡ് ബോയ് ധനേഷ് സുധാകരൻ എന്നിവരിൽനിന്നും ടി.എൻ. പ്രതാപൻ പുസ്തകങ്ങള്‍ സ്വീകരിച്ച് സമാഹരണത്തിന് തുടക്കം കുറിച്ചു. അഡ്വ. വൈ.എ. റഹീം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.വി. നസീർ, വൈസ് പ്രസിഡൻറ് മാത്യു ജോണ്‍, ജോയൻറ് ട്രഷറർ ബാബു വർഗീസ്, സ്കൂൾ സി.ഇ.ഒ കെ.ആർ. രാധാകൃഷ്ണൻ നായർ, പ്രിൻസിപ്പൽമാരായ ഡോ. പ്രമോദ് മഹാജൻ, മുഹമ്മദ് അമീൻ എന്നിവർ സംസാരിച്ചു. മാനേജിങ് കമ്മിറ്റി അംഗങ്ങളായ റോയ് മാത്യു, സാം വർഗീസ്, കെ.ടി. നായർ, കെ. സുനിൽരാജ്, കെ.എം. അബ്ദുൽ മനാഫ് എന്നിവർ സംബന്ധിച്ചു. അടുത്ത മാസം നടക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തക മേളയോടനുബന്ധിച്ച് സമാഹരണം പൂർത്തീകരിക്കും. 'ബുക് ഡ്രൈവ്' എന്ന ഈ പദ്ധതിക്ക് സുനിൽരാജ്, അബ്ദുൽ മനാഫ് എന്നിവരാണ് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.