ദുബൈ: സന്ദർശക വിസക്കാർക്ക് മുന്നിൽ യു.എ.ഇയുടെ വാതിൽ തുറന്നതോടെ പ്രവാസികളുടെ ഒഴുക്ക് തുടങ്ങി. യു.എ.ഇയിലെ നിബന്ധനകൾ അറിയാത്തതിനാൽ പലർക്കും വിമാനത്താവളങ്ങളിലെത്തി മടേങ്ങണ്ടി വരുകയും ടിക്കറ്റ് തുക നഷ്ടമാകുകയും ചെയ്യുന്നുണ്ട്. യു.എ.ഇയിെല ഓരോ വിമാനത്താവളത്തിലേക്കും നിബന്ധനകളിൽ വ്യത്യാസമുണ്ട്. വാക്സിനേഷൻ, ഐ.സി.എ അനുമതി, വിസിറ്റ് വിസ അനുമതി, ക്വാറൻറീൻ എന്നിവയിൽ ഓരോ വിമാനത്താവളങ്ങളിലും എമിറേറ്റുകളിലും നിബന്ധനകൾ വ്യത്യാസപ്പെട്ടിരിക്കുന്നു.
ദുബൈ വിമാനത്താവളം യാത്രക്കാർ:
എല്ലാ വിസക്കാരെയും (റസിഡൻറ്സ്, എംേപ്ലായ്മെൻറ്, വിസിറ്റ്, ടൂറിസ്റ്റ്, ഇ വിസ, എൻട്രി പെർമിറ്റ്) അനുവദിക്കുന്നുണ്ട്. ഏത് എമിറേറ്റിലേക്കുള്ള യാത്രക്കാർക്കും ദുബൈയിൽ ഇറങ്ങാം. വാക്സിനേഷൻ നിർബന്ധമില്ല. ദുബൈയിൽ റസിഡൻറ് വിസയുള്ളവർ ജനറൽ ഡയറക്ടറേറ്റിെൻറയും (ജി.ഡി.ആർ.എഫ്.എ) മറ്റ് എമിറേറ്റുകളിൽ റസിഡൻറ് വിസയുള്ളവർ ഫെഡറൽ അതോറിറ്റിയുടെയും (െഎ.സി.എ) അനുമതി നേടിയിരിക്കണം. സന്ദർശക വിസക്കാർക്ക് അനുമതി നിർബന്ധമില്ല.
ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങളിലേക്ക്:
എല്ലാത്തരം വിസക്കാർക്കും ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യാം. ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണം. ഇന്ത്യയിലെ കോവിഷീൽഡ് എടുത്തവർക്ക് വരാം. കോവാക്സിൻ, സ്പുട്നിക് എന്നിവ എടുത്തവർക്ക് ഷാർജയിലേക്കും റാസൽഖൈമയിലേക്കും വരാൻ കഴിയില്ല (ദുബൈയിലേക്ക് വരാം).
സന്ദർശക വിസക്കാരും ഇ- വിസക്കാരും െഎ.സി.എയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ദുബൈ റസിഡൻറ് വിസക്കാർ ജി.ഡി.ആർ.എഫ്.എയുടെയും മറ്റ് എമിറേറ്റിലെ റസിഡൻറ് വിസക്കാർ െഎ.സി.എയുടെയും അനുമതിയും നേടണം. വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. എന്നാൽ, ആരോഗ്യപ്രവർത്തകർ, വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവർ, യു.എ.ഇയിൽ പഠിക്കുന്ന വിദ്യാർഥികൾ, മാനുഷീക പരിഗണന അർഹിക്കുന്നവർ, നയതന്ത്ര പ്രതിനിധികൾ, ഗോൾഡൻ- സിൽവർ വിസക്കാർ, എക്സ്പോ വിസക്കാർ എന്നിവർക്ക് വാക്സിനേഷൻ നിർബന്ധമല്ല.
അബൂദബി വിമാനത്താവളത്തിലേക്ക്:
സന്ദർശക വിസകൾ അനുവദിച്ച് തുടങ്ങി. അബൂദബി വിസ എടുത്തവർക്ക് മാത്രമാണ് ഇവിടേക്ക് പ്രവേശനം. വാക്സിനെടുക്കാത്തവർക്ക് പത്ത് ദിവസവും വാക്സിനെടുത്തവർക്ക് ഏഴ് ദിവസവും ക്വാറൻറീൻ. അബൂദബിയിലെ സന്ദർശക വിസ ഉപയോഗിച്ച് ദുബൈയിലേക്കോ ഷാർജയിലേക്കോ യാത്ര ചെയ്യാം. ഇവിടെ പത്ത് ദിവസം ക്വാറൻറീനിൽ കഴിഞ്ഞ ശേഷം അബൂദബിയിലേക്ക് പ്രവേശിക്കാം.
റസിഡൻറ് വിസക്കാർക്ക് അബൂദബിയിലേക്ക് നേരിട്ടെത്താം. വാക്സിനേഷൻ നിർബന്ധമില്ല. ഐ.സി.എയുടെ അനുമതി നിർബന്ധം. ഇന്ത്യയിൽ നിന്നുള്ള വാക്സിനെടുത്ത യാത്രക്കാർക്ക് ഏഴ് ദിവസവും വാക്സിനെടുക്കാത്തവർക്ക് പത്ത് ദിവസവും ക്വാറൻറീൻ നിർബന്ധം. മറ്റ് എമിറേറ്റുകളിലെ വിമാനത്താവളങ്ങളിൽ എത്തുന്ന അബൂദബി റസിഡൻറ് വിസക്കാർ അബൂദബിയിലെത്തി ക്വാറൻറീനിൽ കഴിയാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ വാടക കരാർ കൈയിൽ കരുതണം.
എല്ലാ യാത്രക്കാരും ശ്രദ്ധിക്കാൻ:
എല്ലാ എമിറേറ്റിലേക്കുമുള്ള യാത്രക്കാർക്ക് 48 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് ഫലം നിർബന്ധമാണ് (എമിറേറ്റ്സ്, ഇൻഡിഗോ യാത്രക്കാർക്ക് 72 മണിക്കൂറിനുള്ളിലെടുത്ത പരിശോധന ഫലം). ക്യൂ ആർ കോഡ് സംവിധാനമുള്ള പരിശോധന ഫലം കരുതണം. ഇതിന് പുറമെ, ദുബൈ, ഷാർജ യാത്രക്കാർ യാത്രക്ക് ആറ് മണിക്കൂറിനുള്ളിലെടുത്ത റാപിഡ് പി.സി.ആർ ഫലം കരുതണം. റാസൽഖൈമ യാത്രക്കാർ നാല് മണിക്കൂറിനുള്ളിലെടുത്ത റാപിഡ് പരിശോധന ഫലം കരുതണം. കേരളത്തിലെ വിമാനത്താവളങ്ങളിൽ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് 3400 രൂപയും മറ്റ് വിമാനത്താവളങ്ങളിൽ 2500 രൂപയുമാണ് നിരക്ക്. 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് കോവിഡ് ടെസ്റ്റ് ആവശ്യമില്ല.
നിലവിൽ അബൂദബിയിൽ മാത്രമാണ് ക്വാറൻറീനുള്ളത്. ദുബൈ, ഷാർജ വിമാനത്താവളങ്ങളിൽ എത്തുന്നവർക്ക് പരിശോധന ഫലം വരുന്നത് വരെ (പരമാവധി 24 മണിക്കൂർ) ക്വാറൻറീനിൽ കഴിഞ്ഞാൽ മതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.