ദുബൈ: ടോസ്റ്റ് മാസ്റ്റർ ഇന്റർനാഷനലിന്റെ കീഴിൽ ദുബൈയിൽ പ്രവർത്തിക്കുന്ന ‘ഗോഡ്സ് ഓൺ ടോസ്റ്റ് മാസ്റ്റർ മലയാളം ക്ലബ്’ ഓപൺ ഹൗസ് സംഘടിപ്പിക്കുന്നു.
ഈ മാസം ഒമ്പതിന് ദുബൈ മങ്കൂൽ ലൈബ്രറിയിൽ ഉച്ചക്ക് 12 മുതൽ രണ്ടു വരെയാണ് പരിപാടി. മലയാളത്തിൽ പ്രസംഗ പരിചയം, നേതൃപാടവത്തെ കുറിച്ചുള്ള പ്രഭാഷണം, പുസ്തകാവലോകനം എന്നിവയും ഉണ്ടാകും.
പരിപാടിയിൽ മുഖ്യാതിഥിയായി ടോസ്റ്റ് മാസ്റ്റർ ഇന്റർനാഷനലിന്റെ യു.എ.ഇ തല പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഹാഷിം ഹലീം പങ്കെടുക്കും. കൂടാതെ ‘മനസ്സൊരു മാന്ത്രികക്കുതിര‘ എന്ന വിഷയത്തിൽ ജോൺ ചാണ്ടി മുഖ്യ പ്രഭാഷണവും സുരേഷ് വി.വി പുസ്തക പരിചയവും അരവിന്ദാക്ഷൻ പൊതു അവലോകനവും നടത്തും.
നൂറുവർഷമായി അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന ടോസ്റ്റ് മാസ്റ്റർ ഇന്റർനാഷനലിന്റെ കീഴിൽ അഞ്ചു വർഷമായി ദുബൈയിൽ ഗോഡ്സ് ഓൺ ടോസ്റ്റ് മാസ്റ്റർ മലയാളം ക്ലബ് പ്രവർത്തിക്കുന്നുണ്ടെന്ന് പരിപാടിയുടെ മുഖ്യ സംഘാടകർ ഡോ. കെ. പ്രശാന്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.