ദുബൈ: അടുത്ത മാസം ടോക്യോയിൽ നടക്കുന്ന ഒളിമ്പിക്സിെൻറ തയാറെടുപ്പുകൾ യു.എ.ഇ ഒളിമ്പിക്സ് കമ്മിറ്റി ചർച്ച ചെയ്തു. ഓൺലൈനിൽ നടന്ന യോഗത്തിൽ ജപ്പാനിലെ യു.എ.ഇ എംബസിയുമായാണ് ചർച്ച നടത്തിയത്.
ജപ്പാനിലെ യു.എ.ഇ അംബാസഡർ ഷെഹാബ് അഹമ്മദ് അൽ ഫാഹിമിെൻറ സാന്നിധ്യത്തിലായിരുന്നു ചർച്ച. ടോക്യോ ഒളിമ്പിക്‌സിനുള്ള സംഘാടക സമിതിയുടെ തയാറെടുപ്പുകളും യു.എ.ഇ പ്രതിനിധികളുടെ പങ്കാളിത്തവും വിലയിരുത്തി. വിവിധ രാജ്യങ്ങളിലെ 11,000 അത്‌ലറ്റുകൾ പങ്കെടുക്കുന്ന കായിക മാമാങ്കത്തിൽ പിന്തുണ നൽകുമെന്ന് അൽ ഫാഹിം വ്യക്തമാക്കി.
അത്ലറ്റുകൾക്ക് അവരുടെ കഴിവിെൻറ പരമാവധി പ്രകടനം നടത്താൻ സഹായിക്കുന്ന എല്ലാ ക്രമീകരണങ്ങളും പൂർത്തീകരിക്കാൻ ജോയൻറ് വർക്കിങ് ടീമുകൾ രൂപവത്കരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ടോക്യോയിൽ പ്രതിനിധി സംഘം എത്തുംമുമ്പ് എല്ലാ ക്രമീകരണങ്ങളും നടത്താൻ ജപ്പാനിലെ എംബസി വഹിച്ച പങ്കിനെ അഡ്മിനിസ്ട്രേറ്റിവ് അഫയേഴ്സ് അസി.സെക്രട്ടറി ജനറൽ ഡോ. സുലൈമാൻ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.