ടോക്യോ പാരലിമ്പിക്​സ്​: ടീമിനെ പ്രശംസിച്ച് ശൈഖ്​ മുഹമ്മദ് ബിൻ സായിദ്

അബൂദബി: ടോ​ക്യോ പാരലിമ്പിക്​സിൽ മെഡൽ നേടിയ താരങ്ങളെ പ്രശംസിച്ച് യു.എ.ഇ സായുധസേന ഉപമേധാവിയും അബൂദബി കിരീടാവകാശിയുമായ ശൈഖ്​ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ. മെഡൽ നേടിയ അബ്​ദുല്ല അൽ അര്​യാനി, മുഹമ്മദ് അൽ ഹമ്മാദി എന്നിവരുടെ പേരെടുത്ത് പറഞ്ഞ്​ പ്രശംസിച്ച അദ്ദേഹം, നിങ്ങൾ രാജ്യത്തെ അഭിമാനപൂരിതമാക്കിയെന്ന്​ ട്വിറ്ററിൽ കുറിച്ചു. പാരലിമ്പിക്​സിന് ആതിഥേയത്വം വഹിച്ച ജപ്പാനെയും അദ്ദേഹം പ്രശംസിച്ചു.

അബ്​ദുല്ല അൽ അര്​യാനി 50 മീറ്റർ റൈഫിൾസിൽ സ്വർണവും അൽ ഹമ്മാദി വീൽചെയർ റേസിൽ 800 മീറ്ററിൽ വെള്ളിയും 100 മീറ്ററിൽ വെങ്കലവും യു.എ.ഇക്ക്​ വേണ്ടി നേടി.

Tags:    
News Summary - Tokyo Paralympics: Sheikh Mohammed bin Zayed praises the team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.