ദുബൈ: സുസ്ഥിര വികസന ആശയങ്ങൾ പങ്കുവെച്ച് പ്രമുഖ ഇലക്ട്രിക്കൽ നിർമാണ ബ്രാൻഡുകളിലൊന്നായ ടോപക്സ് പാനൽ ചർച്ച സംഘടിപ്പിച്ചു. എക്സ്പോ നഗരിയിലെ ഇന്ത്യൻ പവിലിയനിലാണ് ചടങ്ങ് നടന്നത്. 50ലക്ഷത്തിലധികം എൽ.ഇ.ഡി ലാമ്പുകൾ പ്രകാശിപ്പിച്ചതിെൻറ നാഴികക്കല്ല് പിന്നിട്ട നേട്ടം ആഘോഷിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. കാലാവസ്ഥ വ്യതിയാനം മൂലം നേരിടുന്ന നിലവിലെ ഭീഷണിയും ആഗോള സുസ്ഥിരത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ആവശ്യമായ നടപടികളും ചർച്ചയിൽ ഉയർന്നു. യു.എസ്.എയിലെ ഷിമ്മർ ഇൻഡസ്ട്രീസിെൻറ ചീഫ് കമേഴ്സ്യൽ ഓഫിസർ കുൽദീപ് വാലി, ഐ.പി.എസ് എക്സിക്യൂട്ടിവ് ഡയറക്ടറും 'ദീവ' മുൻ സീനിയർ എക്സിക്യൂട്ടിവുമായ ഇബ്രാഹിം അൽ ജറാദ്, ഒളിമ്പസ് ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടർ രോഹിത് ഗുലാത്തി, ഗ്ലോബൽ സോഴ്സിങ് മൻദീപ് സിങ് എന്നിവർ അവരുടെ കാഴ്ചപ്പാടുകൾ പാനലിൽ പങ്കുവെച്ചു.
ചടങ്ങിൽ സേഫ് ലൈൻ ഗ്രൂപ് ഓഫ് കമ്പനികളുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. അബൂബക്കർ കുറ്റിക്കോൽ ഇന്ത്യയിലെയും സൗദിയിലെയും ടോപെക്സിെൻറ വാണിജ്യ പ്രവർത്തനങ്ങളും ദുബൈ ഇൻഡസ്ട്രിയൽ സിറ്റിയിലെ സേഫ് ലൈനിെൻറ അത്യാധുനിക ലോജിസ്റ്റിക്സ് ഹബിൽ ഒരു പുതിയ ഗവേഷണ-വികസന കേന്ദ്രവും പ്രഖ്യാപിച്ചു. സേഫ് ലൈൻ ഗ്രൂപ് ഓഫ് കമ്പനീസ് ജനറൽ മാനേജർ അരുൺകുമാർ ചർച്ചയിൽ കമ്പനിയുടെ പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങളെ കുറിച്ച് സംസാരിച്ചു. 15 വർഷം മുമ്പ് യു.എ.ഇയിൽ ആരംഭിച്ച ടോപക്സ് നിലവിൽ ഒമാനിലും ഇന്ത്യയിലും സാന്നിധ്യമുള്ള ഏറ്റവും മികച്ച മൾട്ടിനാഷനൽ ഇലക്ട്രിക്കൽ നിർമാണ ബ്രാൻഡുകളിലൊന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.