റാസൽഖൈമ: വിനോദ സഞ്ചാര മേഖലയിൽ സുസ്ഥിര വികസനമെന്ന പ്രഖ്യാപിത നയത്തിലൂന്നി പുതിയ ടൂറിസം വികസന സംരംഭങ്ങളുമായി റാക് ടൂറിസം ഡെവലപ്മെൻറ് അതോറിറ്റി (റാക് ടി.ഡി.എ). 20 സംരംഭങ്ങളിലായി 500 ദശലക്ഷം ദിർഹമിെൻറ വികസന പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് റാക് ടി.ഡി.എ സി.ഇ.ഒ റാക്കി ഫിലിപ്സ് വ്യക്തമാക്കി.
മഹാമാരി നാളിലെ വെല്ലുവിളികൾക്കിടയിലും ടൂറിസം മേഖലയെ സജീവമായി നിലനിർത്താൻ കഴിയുന്നത് നേട്ടമാണ്. അതുല്യമായ ഭൂപ്രകൃതിയിൽ പ്രകൃതി സൗഹൃദവും സുസ്ഥിരവുമായ വികസന പദ്ധതികൾക്കാണ് ഊന്നലെന്നും റാക്കി ഫിലിപ്സ് പറഞ്ഞു.
റാക് ഹോസ്പിറ്റാലിറ്റി ഹോൾഡിങ്ങിെൻറയും ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെയും സംയുക്ത പങ്കാളിത്തത്തിലാണ് പുതിയ ടൂറിസം വികസന പദ്ധതി.
വിനോദം, സാഹസികത എന്നിവയിൽ ആഹ്ലാദകരമായ അനുഭവമാണ് റാസൽഖൈമ സന്ദർശകർക്ക് സമ്മാനിക്കുന്നത്. കുറഞ്ഞ ചെലവിൽ ആഡംബര സൗകര്യങ്ങളോടുകൂടിയ താമസ കേന്ദ്രങ്ങൾ ലഭിക്കുന്നത് റാസൽഖൈമയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന ഘടകമാണ്. മരുഭൂമി, പർവത നിരകൾ, കടൽത്തീരങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെടുത്തിയാണ് റാസൽഖൈമയിൽ പുതിയ വിനോദ വികസന പദ്ധതികൾ നടപ്പാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.