ഷാർജ: ടി.പി. ചന്ദ്രശേഖരെൻറ എട്ടാമത് രക്തസാക്ഷിത്വ ദിനത്തിൽ യു.എ.ഇയിലെ സുഹൃത്തുക്കൾ മാതൃകാപരമായ ജീവകാരുണ്യ ദൗത്യവുമായി ഒത്തുചേർന്നു. 200 കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യ കിറ്റുകൾ ഷാർജ ഇന്ത്യൻ അസോസിയേഷന് കൈമാറിയാണ് ചന്ദ്രശേഖരെൻറ സ്മരണ പുതുക്കിയത്.
ടി.പി. ചന്ദ്രശേഖരൻ നടത്തിവന്നിരുന്ന സാമൂഹിക ഇടപെടലുകളുടെ തുടർച്ച എന്ന നിലയിലാണ് കോവിഡ് -19 പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്നവർക്ക് അവശ്യസാധനങ്ങൾ ലഭ്യമാക്കുന്ന ഷാർജ ഇന്ത്യൻ അസോസിയേഷെൻറ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ തീരുമാനിച്ചതെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
കോവിഡ് നിയന്ത്രണ ചട്ടങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻറ് ഇ.പി. ജോൺസൻ, ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി, വൈസ് പ്രസിഡൻറ് അഡ്വ. വൈ.എ. റഹിം തുടങ്ങിയവർ സംബന്ധിച്ചു. പി.വി. പ്രമോദ്, രമേശൻ കുറ്റിയേരി, സുജിത് ചന്ദ്രൻ, ബാബു പുത്തൂർ, ഗിരീഷ്, അനൂപ് എന്നിവർ ഭക്ഷണവസ്തുക്കൾ അസോസിയേഷൻ ഭാരവാഹികൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.