റാസല്‍ഖൈമ വെഹിക്കിള്‍ വില്ലേജില്‍ നടന്ന ഗതാഗത ബോധവത്കരണ ഉദ്ഘാടന ചടങ്ങ് 

റാസല്‍ഖൈമയില്‍ ഗതാഗത ബോധവത്ക​രണം

റാസല്‍ഖൈമ: ട്രാഫിക് ആൻഡ്​​ പട്രോള്‍ വകുപ്പ് ഗതാഗത ബോധവത്കരണം സംഘടിപ്പിക്കുന്നു. വെഹിക്കിള്‍ വില്ലേജ്, പബ്ലിക് റിസോഴ്​സ്​ അതോറിറ്റി എന്നിവയുമായി സഹകരിച്ച് വിപുല പ്രചാരണം നടക്കുമെന്ന് സുഹൈല വെഹിക്കിള്‍ വില്ലേജില്‍ ബോധവത്കരണ ചടങ്ങ് ഉദ്ഘാടനം നിര്‍വഹിച്ച് ട്രാഫിക് ആൻഡ്​​ പട്രോള്‍ വകുപ്പ് ഡയറക്​ടര്‍ സഈദ് അല്‍ നഖ്ബി പറഞ്ഞു.

'നിങ്ങളുടെ സംരക്ഷണം ഞങ്ങള്‍ക്ക് പ്രധാനമാണ്' എന്ന ശീര്‍ഷകത്തിലാണ് പ്രചാരണം. തസ്​ജീല്‍ വില്ലേജ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ്, കേണല്‍ സഖര്‍ ബിന്‍ സുല്‍ത്താന്‍ ആല്‍ ഖാസിമി, ലഫ്. കേണല്‍ സഖര്‍ ഡോ. മുഹമ്മദ് അബ്​ദുല്‍ അല്‍ ബഹര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - Traffic awareness in Ras Al Khaimah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.