ഷാർജ: ട്രാഫിക് പിഴകൾ 50 ശതമാനം ഇളവിൽ അടച്ചുതീർക്കാനുള്ള സമയപരിധി ഞായറാഴ്ച വരെ നീട്ടിയതായി അധികൃതർ വ്യക്തമാക്കി. ജൂലൈ 31ന് തീരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
പിഴകൾ www.srta.gov.ae എന്ന വെബ്സൈറ്റ് വഴിയും അൽ അസ്റയിലെ ഹെഡ്ക്വാർട്ടേഴ്സിലും ഖോർഫക്കാനിലും കൽബയിലുമുള്ള ഗതാഗത വകുപ്പിന്റെ ഓഫിസ് വഴിയും അടക്കാം. 2015 ജനുവരി ഒന്നുമുതൽ 2022 മാർച്ച് 31വരെ ചുമത്തിയ പിഴകളാണ് ഇളവിന് പരിഗണിക്കുന്നത്. പൊതുജനങ്ങൾ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.