അബൂദബി: ഗതാഗത സുരക്ഷാ വിഡിയോകള്‍ പ്രദര്‍ശിപ്പിക്കാനും പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും നാല് സ്മാര്‍ട്ട് റോബോട്ടുകളെ വിന്യസിച്ച് അബൂദബി പൊലീസ്. ഗതാഗത ബോധവത്കരണം നല്‍കുന്നതിനായാണ് വിവിധ പങ്കാളികളുമായി സഹകരിച്ച് റോബോട്ടുകളെ വിന്യസിച്ചതെന്ന് ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ മഹ്മൂദ് യൂസുഫ് അല്‍ ബലൂഷി പറഞ്ഞു.
ഗതാഗത നിയമങ്ങള്‍ പാലിക്കാനും തെറ്റായ ചെയ്തികളുണ്ടായാല് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും ഗതാഗത സുരക്ഷയുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും ഈ റോബോട്ടുകള്‍ക്കാവും. പൊതുജനങ്ങളുമായുള്ള റോബോട്ടുകളുടെ പരീക്ഷണഘട്ടത്തില്‍ ഇവയുടെ പ്രവര്‍ത്തനക്ഷമത ബോധ്യപ്പെട്ടതായി ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍സിലെ സ്മാര്‍ട്ട് ട്രാഫിക് റോബോട്ടിക്സ് പ്രോജക്ട് ഡയറക്ടര്‍ മേജര്‍ അഹമ്മദ് അബ്ദുല്ല അല്‍ മുഹൈരി വ്യക്തമാക്കി.
ഗതാഗത നിയമലംഘനങ്ങളുടെ പിഴകളെക്കുറിച്ചും സുരക്ഷിത ഡ്രൈവിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് റോബോട്ടുകള്‍ വ്യക്തമായ മറുപടികള്‍ നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.