ദുബൈ: കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരായ നിയമങ്ങളിൽ വീഴ്ചവരുത്താൻ കമ്പനിക്ക് കൂട്ടുനിൽക്കുകയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വിവരങ്ങൾ കൈമാറുകയും ചെയ്ത എമിറേറ്റിലെ മുൻ സ്വകാര്യ ബാങ്കർക്ക് 36 ലക്ഷം ദിർഹം പിഴ ചുമത്തി ദുബൈ ഫിനാൻഷ്യൽ സർവിസസ് അതോറിറ്റി (ഡി.എഫ്.എസ്.എ).
ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ധന ഇടപാട് സ്ഥാപനമായ മിറാബൗദ് ലിമിറ്റഡിലെ സ്വകാര്യ ബാങ്കറായിരുന്ന പീറ്റർ ജോർജിയുവിനാണ് ഡി.എഫ്.എസ്.എ വൻ തുക പിഴ ചുമത്തിയത്. പിഴ കൂടാതെ ഡി.എഫ്.എസ്.എ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിൽ നിന്നും ഓഫിസ് പ്രവർത്തിപ്പിക്കുന്നതിൽനിന്നും ഇദ്ദേഹത്തെ വിലക്കിയിട്ടുണ്ട്. സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ കള്ളപ്പണം വെളുപ്പിക്കലിനെതിരായ നടപടികളെക്കുറിച്ച് ജോർജിയു തെറ്റായ വിവരങ്ങളാണ് നൽകിയതെന്ന് അധികൃതർ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ഇടപാടുകാർക്ക് ഇദ്ദേഹത്തിന്റെ അറിവോടെയാണ് തെറ്റായ ഇ-മെയിൽ സന്ദേശങ്ങൾ അയച്ചത്. അധികൃതരുമായുള്ള കൂടിക്കാഴ്ചയിലും തെറ്റായ വിവരങ്ങളാണ് ഇദ്ദേഹം നൽകിയതെന്നും ഡി.എഫ്.എസ്.എ വ്യക്തമാക്കി. കള്ളപ്പണം തടയുന്നതിനായുള്ള നിയമത്തിൽ വീഴ്ചവരുത്തിയതിന് 2023 ജൂലൈയിലും കമ്പനിക്കെതിരെ 30 ലക്ഷം ഡോളർ പിഴ ചുമത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.