ഫുജൈറ: നഗരത്തിലെ പർവത പ്രദേശങ്ങളിൽ വന്യമൃഗങ്ങളെ വേട്ടയാടാൻ സ്ഥാപിച്ച കെണികൾ പിടികൂടി. കെണി സ്ഥാപിച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഫുജൈറ പരിസ്ഥിതി സംരക്ഷണ അതോറിറ്റി ധ്രുതഗതിയിൽ നടപടി സ്വീകരിച്ചത്. വിഡിയോയിൽനിന്ന് കെണി സ്ഥാപിച്ച സ്ഥലം മനസ്സിലാക്കിയ അധികൃതർ സംഭവസ്ഥലത്തെത്തുകയും കെണികൾ കണ്ടെത്തുകയുമായിരുന്നു.
സംഭവത്തിന് പിന്നിലെ പ്രതികളെ കണ്ടെത്താനായി അതോറിറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന ഇത്തരം പ്രവൃത്തിയിലേർപ്പെടുന്നവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. വന്യജീവികളെ പ്രതിരോധിക്കുന്നതിനും സംരക്ഷിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 800368 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.