ഇന്ത്യയിൽ നിന്ന്​ യു.എ.ഇയിലേക്ക്​ യാത്രാവിലക്ക്​ നീട്ടി

ദുബൈ: ഇന്ത്യയിൽ നിന്ന്​ യു.എ.ഇയിലേക്ക്​ ജൂലൈ ആറ്​ വ​െര വിമാന സർവീസ്​ ഉണ്ടായിരിക്കില്ലെന്ന്​ എയർ ഇന്ത്യ. നേരത്തെ ജൂൺ 30 വരെയായിരുന്നു വിമാനസർവീസ്​ നിർത്തിവെച്ചിരുന്നത്​. ഇതാണ്​ ഒരാഴ്​ച കൂടി നീട്ടിയത്​.

അതേസമയം, ഇന്ത്യക്കാരുടെ യാത്രാവിലക്ക്​ എത്ര മാസത്തേക്കാണെന്ന്​ യു.എ.ഇ സർക്കാർ വ്യക്​തമാക്കിയിട്ടില്ല. അനിശ്​ചിത കാലത്തേക്കാണ്​ വിലക്കേർപെടുത്തിയിരിക്കുന്നത്​. എയർ ഇന്ത്യയുടെ പുതിയ അറിയിപ്പ്​ വന്നതോടെ ജൂലൈ ആറ്​ വരെ സർവീസ്​ ഉണ്ടാവില്ലെന്ന്​ ഉറപ്പായി. ജൂലൈ ആറിന്​ മുൻപ്​ യാത്രാവിലക്ക്​ മാറില്ലെന്ന്​ യു.എ.ഇ അധികൃതരിൽ നിന്ന്​ എയർലൈനുകൾക്ക്​ അറിയിപ്പ്​ ലഭിച്ചതിന്‍റെ പശ്​ചാത്തലത്തിലാണ്​ എയർ ഇന്ത്യയുടെ ട്വീറ്റ്​.

Tags:    
News Summary - Travel ban extended from India to UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.