ഇന്ത്യയിൽ നിന്ന്​ യു.എ.ഇയിലേക്ക്​ ​യാത്രാവിലക്ക്​

ദുബൈ: ഇന്ത്യയിൽ നിന്ന്​ യു.എ.ഇയിലേക്ക്​ പ്രവേശന വിലക്കേപെടുത്തി. 24 മുതൽ പത്ത്​ ദിവസത്തേക്കാണ്​ വിലക്ക്​. 14 ദിവസത്തിനിടെ ഇന്ത്യയിൽ തങ്ങുകയോ ഇന്ത്യ വഴി ട്രാൻസിസ്​റ്റ്​ വിസയിൽ യാത്ര ചെയ്യുകയോ ചെയ്​തവർക്കും വിലക്ക്​ ബാധകമാണ്​.

ഇന്ത്യയിൽ നിന്നുള്ളവർക്ക്​ ഒമാൻ വിലക്ക്​ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ യു.എ.ഇയും വിലക്കേർപെടുത്തിയത്​. ഇത്​ സംബന്ധിച്ച അറിയിപ്പ്​ എയർലൈനുകൾ യാത്രക്കാർക്ക്​ അയച്ചു തുടങ്ങി.

സൗദിയിലേക്കും കുവൈത്തിലേക്കും നേരത്തെ മുതൽ വിലക്കേർപെടുത്തിയിരുന്നു. ഇന്ത്യയിൽ കോവിഡ്​ കുതിച്ചുയരുന്ന സാഹചര്യത്തിലാണ്​ വിലക്ക്​.

അതേസമയം, യു.എ.ഇയിൽ നിന്ന്​ ഇന്ത്യയിലേക്ക്​ പോകുന്നതിന്​ തടസമില്ല.

Tags:    
News Summary - Travel ban from India to UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.