ദുബൈ: പുതുക്കിയ പാസ്പോർട്ടുമായി യു.എ.ഇയിലേക്ക് യാത്ര ചെയ്യാൻ എത്തുന്നവർക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ അനുമതി നിഷേധിക്കുന്നത് എയർ ഇന്ത്യ എക്സ്പ്രസ് തുടരുന്നു. ബുധനാഴ്ചയും കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽനിന്ന് യാത്ര ചെയ്യാനെത്തിയവരെ മടക്കി അയച്ചു. അതേസമയം, ഇവരിൽ പലരും എയർ അറേബ്യ, ൈഫ്ല ദുബൈ അടക്കമുള്ള വിമാനങ്ങളിൽ വീണ്ടും ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നുണ്ട്.
എയർ ഇന്ത്യക്കു മാത്രം എന്താണ് പ്രശ്നമെന്നാണ് യാത്രക്കാർ ചോദിക്കുന്നത്. പുതുക്കിയ പാസ്പോർട്ട് യു.എ.ഇയുടെ സിസ്റ്റത്തിൽ കാണുന്നില്ലെന്നും അതിനാൽ, യാത്രാനുമതി നൽകാൻ കഴിയില്ലെന്നുമാണ് എയർ ഇന്ത്യ ജീവനക്കാർ പറയുന്നത്. മറ്റു വിമാനങ്ങളിൽ അനുമതി നൽകുന്നുണ്ടല്ലോ എന്ന് യാത്രക്കാർ ചോദിച്ചപ്പോൾ 'അത് യു.എ.ഇയുടെ എയർലൈനുകളാണെന്നും യു.എ.ഇയിലെ ഒാഫിസുകളിൽ അവർ നേരിെട്ടത്തി അനുമതി ശരിയാക്കുന്നതാണ്'എന്നുമായിരുന്നു എയർഇന്ത്യ ഉദ്യേഗസ്ഥരുടെ മറുപടി.
എന്നാൽ, മറ്റു രാജ്യങ്ങളിലുള്ളവരുടെ പാസ്പോർട്ടിെൻറ വിഷയത്തിൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും യു.എ.ഇയിൽ എത്തി വിസ പുതുക്കുേമ്പാഴാണ് പുതിയ പാസ്പോർട്ട് സിസ്റ്റത്തിൽ അപ്ലോഡ് ചെയ്യുന്നത് എന്നും യു.എ.ഇയിലെ എമിഗ്രേഷൻ അധികൃതർ പറയുന്നു.പഴയ പാസ്പോർട്ടും പുതിയതും ഒന്നിച്ച് പിൻ ചെയ്ത് വിമാനത്താവളത്തിൽ കാണിക്കുകയാണ് ഇതുവരെയുള്ള പതിവ്. ഇതാണ് ഇപ്പോൾ എയർഇന്ത്യ അനുവദിക്കാത്തത്.
ദുബൈ: ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി എം. ജിതിൻ ഷാർജയിലേക്ക് യാത്രചെയ്യാൻ ഒരാഴ്ചക്കിടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത് രണ്ടു തവണയാണ്. 16ന് എത്തിയപ്പോൾ ഇതേ കാരണം പറഞ്ഞ് മടക്കി അയച്ചു. ഷാർജ എമിഗ്രേഷനുമായി ബന്ധപ്പെട്ട് രേഖകൾ ശരിയാക്കിയാൽ മാത്രമേ അനുമതി നൽകാൻ കഴിയു എന്നാണ് അന്ന് എയർ ഇന്ത്യ അറിയിച്ചത്. ഇതേതുടർന്ന് ഷാർജയിലുള്ള കമ്പനി അധികൃതർ എമിഗ്രേഷനെ സമീപിച്ചെങ്കിലും 'ഇവിടെ എല്ലാം ശരിയാണ്, നാട്ടിലാണ് ബാക്കി കാര്യങ്ങൾ ശരിയാക്കേണ്ടത്'എന്നായിരുന്നു മറുപടി. ഇതേതുടർന്നാണ് ജിതിൻ വീണ്ടും യാത്രക്ക് തയാറായത്.
ബുധനാഴ്ച വിമാനത്താവളത്തിലെത്തിയപ്പോഴും എയർ ഇന്ത്യ ജീവനക്കാർ അനുമതി നിഷേധിച്ചു. 4000 രൂപ അധികം നൽകിയാണ് ടിക്കറ്റിെൻറ ഡേറ്റ് മാറ്റിയത്. രണ്ടു തവണായി കോവിഡ് ടെസ്റ്റ് നടത്തിയതിന് 5000 രൂപയിൽ കൂടുതലായി. ടാക്സി വിളിച്ച വകയിൽ 3500 രൂപ വേറെയും. 'ഉടൻ തിരിച്ചെത്തിയില്ലെങ്കിൽ ജോലി പോകുന്ന അവസ്ഥയിലാണ്. എയർപോർട്ടിൽ പോയി അന്വേഷിക്കാൻ 15,000 രൂപയെങ്കിലും വേണ്ടിവരും. എന്നാൽ പോലും യാത്ര ചെയ്യാൻ കഴിയുമെന്ന ഉറപ്പില്ല'-ജിതിൻ പറഞ്ഞു.
തിരുവനന്തപുരത്തെത്തിയ മറ്റു യാത്രക്കാർക്കും ഇതേ അനുഭവം ഉണ്ടായതായി ജിതൻ പറയുന്നു. ഭാര്യയും ഭർത്താവും രണ്ടു കുഞ്ഞുങ്ങളും വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇവരിൽ ഭർത്താവിനും ഒരുകുഞ്ഞിനും അനുമതി നൽകി. പാസ്പോർട്ട് പുതുക്കിയ ഭാര്യയും മെറ്റാരുകുഞ്ഞും പുറത്തായി. കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ബുധനാഴ്ച യു.എ.ഇക്ക് പുറപ്പെടാൻ എത്തിയ 19കാരിയെ ഇതേകാരണത്താൽ മടക്കി അയച്ചതായി യു.എ.ഇയിലുള്ള ബന്ധു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.