ദുബൈ: സഞ്ചാരികൾക്കും താമസക്കാർക്കും വന്നു പോകുന്നവർക്കുമെല്ലാം സുഗമമായ യാത്ര ഒ രുക്കാൻ സദാ സന്നദ്ധമാണ് റോഡ് ഗതാഗത അതോറിറ്റി. മികച്ച റോഡുകൾ, പാലങ്ങൾ, ബസുകൾ, മെ ട്രോ,ടാക്സി,വാട്ടർ ടാക്സി, ലിമോസിൻ എന്നിങ്ങനെ വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കുന്നുമുണ്ട്. എന്നാൽ യാത്രാ മര്യാദകളും നിയമങ്ങളും ലംഘിച്ചാൽ പിടിവീഴും. അത് മറ്റു ജനങ്ങളുടെ സുരക്ഷയെക്കൂടി ബാധിക്കും എന്നതു കൊണ്ടാണ്. ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തുന്നതിനും നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും ആർ.ടി.എ നടത്തിയ കാമ്പയിനിൽ 2100 കുറ്റങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എയർപോട്ട് പൊലീസ്, ടൂറിസ്റ്റ് സെക്യൂരിറ്റി ഡിപ്പാർട്മെൻറ്, ദുബൈ എമിഗ്രേഷൻ തുടങ്ങിയ സർക്കാർവകുപ്പുകളുടെ സഹകരണത്തോടെ നടത്തിയ ഒരു മാസ കാമ്പയിനിനിൽ നിയമ വിരുദ്ധ പാസഞ്ചർ സർവീസുമായി ബന്ധപ്പെട്ട് 306 കേസുകൾ കണ്ടെത്തി. അനുമതിയില്ലാതെ ആളുകളെ വാഹനങ്ങളിൽ (കള്ള ടാക്സി) എത്തിക്കുന്ന കേസുകളായിരുന്നു അതിൽ 257 എണ്ണം. ഇത്തരം വാഹനങ്ങളെ പ്രചരിപ്പിക്കുന്നതു സംബന്ധിച്ച് 49 കേസുകളുമുണ്ടായെന്ന് ആർ.ടി.എ മോണിറ്ററിങ് വിഭാഗം ഡയറക്ടർ മുഹമ്മദ് വാലിദ് ബിൻ നബ്ഹാൻ പറഞ്ഞു.
ഇത്തരം കുറ്റങ്ങളിൽ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. മൂന്നു തവണയിലേറെ ഇൗ കുറ്റം ആവർത്തിച്ചാൽ നാടുകടത്തുകയാണ് രീതി. ദുബൈ എമിഗ്രേഷനുമായി ചേർന്ന് ഇതിനകം 20 പേർക്കെതിരെ ഇൗ നടപടി കൈക്കൊണ്ടു. 60 വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്തു. നിരോധിത ഇടങ്ങളിൽ പാർക്ക് ചെയ്തത്(326) അനുമതിയില്ലാത്ത സ്ഥലത്ത് നിന്ന് യാത്രക്കാരെ എടുത്തത്(315) മറ്റുള്ളവരുടെ യാത്രക്ക് തടസം സൃഷ്ടിച്ചത് (242) എന്നിങ്ങനെ 1624 നിയമലംഘനങ്ങൾ ടാക്സികൾക്കെതിരെ കണ്ടെത്തിയിട്ടുണ്ട്. ലിമോസിൻ സംബന്ധിച്ച് 173നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഡ്യൂട്ടി സമയത്ത് ഡ്രൈവർ വാഹനങ്ങളിൽ ഭക്ഷണം കഴിച്ചത്, പുകവലിച്ചത്, ഉറങ്ങിയത്, നിരോധിത ഇടങ്ങളിൽ പാർക്ക് ചെയ്തത് തുടങ്ങിയ സംഭവങ്ങളും ഇതിൽപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.