റാസല്‍ഖൈമ: സാഹസിക വിനോദ മേഖലകളില്‍ അധികൃതരുടെ നിരന്തര ബോധവത്കരണങ്ങള്ക്കിടയിലും പര്‍വതനിരകളില്‍ സഞ്ചാരികള്‍ അപകടങ്ങളിലകപ്പെടുന്നത് പതിവാകുന്നു. റാക് വാദി അല്‍ ബൈഹിനടുത്ത് വാദി ഖാദയില്‍ പര്വതയാത്രക്കിടെ മൂന്നു പേരാണ് ഞായറാഴ്ച ക്ഷീണിതരായി തളര്‍ന്നു വീണത്. ഓപറേഷന് റൂമില്‍ വിവരം അറിയിച്ചതിനത്തെുടര്‍ന്ന് റാക് എയര്‍വിങ് വിഭാഗം തിരച്ചില്‍ നടത്തിയതിനെത്തുടര്‍ന്നാണ് മൂവരെയും കണ്ടെത്തിയത്.
താഴ്വരയിലെത്തിയ എയര്‍വിങ് വിഭാഗം വിനോദ സഞ്ചാരികള്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കിയശേഷം വിദഗ്ധ ചികിത്സക്ക് സഖര്‍ ആശുപത്രിയില്‍ എത്തിച്ചതായി റാക് പൊലീസ് എയര്‍വിങ് വിഭാഗം മേധാവി കേണല്‍ തയാര്‍ സഈദ് റാഷിദ് അല്‍ യമഹി പറഞ്ഞു. പരുക്കന്‍ പ്രദേശങ്ങളിലേക്ക് ഉച്ച സമയങ്ങളിലുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ ജനങ്ങളോട് നിർദേശിച്ചു. സുരക്ഷ മുന്‍കരുതലുകളെടുക്കുകയും ആവശ്യത്തിന് വെള്ളവും ഭക്ഷണവും കരുതുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.