പണ്ട് കാലങ്ങളിൽ തൊടിയിലും പറമ്പിലും ധാരാളം കണ്ടിരുന്ന സാസ്യമായിരുന്നു സ്നേക്ക് പ്ലാൻറ്. സർപ്പപ്പോള, മദർ ഇൻ ലോ ടംഗ് (mother inlaw's tongue), സെൻറ് ജോർജ്സ് സ്വോർഡ് (St.George's Sword), സാൻസേവിയേരിയ (Sansevieria) എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഇതിെൻറ ശാസ്ത്രിയ നാമം Dracaena Trifasciata എന്നാണ്.
അന്ന് ആർക്കും വേണ്ടാതിരുന്ന ഈ സസ്യം ഇപ്പോൾ ട്രെൻഡിങ് പ്ലാൻറുകളുടെ കൂട്ടത്തിൽ മുൻ നിരയിലാണ്. ഒട്ടും കെയറിങ് ആവശ്യമില്ലാത്ത ചെടിയാണിത്. മാസത്തിലൊരിക്കൽ വെള്ളം ഒഴിച്ചു കൊടുത്താൽ മതി. വെള്ളമില്ലാതെ രണ്ടു മാസം വരെ നിന്നോളും. ചീത്തയായി പോകില്ല. ഈ ചെടിയുടെ ഒരിലയുണ്ടെങ്കിൽ അത് മൂന്നായി മുറിച്ച് തൈകൾ കിളിപ്പിക്കാം.
ഇതിെൻറ ഒരുപാട് വെറൈറ്റീസ് ഉണ്ട്. ഇലയുടെ അറ്റത്തു മഞ്ഞ കളർ ഉള്ള ചെടിക്കാണ് കൂടുതൽ പ്രിയം. കാണാനും നല്ല ഭംഗിയുണ്ട്. പൊക്കം കുറഞ്ഞ വെറൈറ്റീസുമുണ്ട്. സാൻസേവിയേരിയ ടൈപ്പ് ആണത്. ഇൻഡോർ ആയും ഔട്ട് ഡോർ ആയും വെക്കാം. ഇൻഡോറിൽ ബെഡ്റൂം ആണ് ഉചിതമായ സ്ഥലം. അതിനാലാണ് ഇതിനെ mother in-law's tongue എന്നു പറയുന്നത്. സാധാരണ ചെടികൾക്ക് കൊടുക്കുന്ന പൊട്ടിങ് മിക്സ് മതി ഇതിനും. രണ്ടു മുന്നു മാസം കൂടുമ്പോൾ ചാണകപൊടിയോ ഏതെങ്കിലും വളമോ കൊടുക്കാം.
ഇൻഡോർ വെക്കുന്ന ഏതൊരു ചെടിയും രണ്ടു മാസം കൂടുമ്പോഴെങ്കിലും പുറത്തെ വെളിച്ചത്തിൽ വെക്കണം. ഇലകളൊക്കെ വൃത്തിയാക്കി കൊടുക്കണം. അതികം സൂര്യ പ്രകാശം വേണ്ടാത്ത ചെടി ആയതിനാൽ അകത്ത് എവിടെ വേണമെങ്കിലും വളർത്താം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.