വേൾഡ്​ മലയാളി കൗൺസിലി​െൻറ (ഡബ്ലിയു.എം.സി) നേതൃത്വത്തിൽ കോവിഡ്​ മുന്നണിപ്പോരാളികളെ ആദരിക്കാൻ ചേർന്ന പരിപാടി 

കോവിഡ്​ മുന്നണിപ്പോരാളികൾക്ക്​ ആദരം

ദുബൈ: ലോക മലയാളികളുടെ കൂട്ടായ്മയായ വേൾഡ്​ മലയാളി കൗൺസിലി​െൻറ (ഡബ്ല്യു.എം.സി) നേതൃത്വത്തിൽ കോവിഡ്​ മുന്നണിപ്പോരാളികളെ ആദരിച്ചു. ഓൺലൈനായി നടന്ന പരിപാടിയിൽ ആരോഗ്യ മന്ത്രി വീണ ജോർജ് മുഖ്യാതിഥിയായി.

കോവിഡ് മൂന്നാംഘട്ടത്തിലേക്ക്​ ​മാറുന്ന സാഹചര്യമാണ് മുന്നിലുള്ളതെന്നും കൂടുതൽ ജാഗ്രത പാലിച്ച്‌ മുന്നോട്ടുപോകണമെന്നും മന്ത്രി നിർദേശിച്ചു. ആസ്​റ്റർ ഡി.എം ഹെൽത്ത് കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ മുഖ്യപ്രഭാഷകനായി. ഭൂപ്രകൃതി കേരളത്തിന്‌ നൽകിയ അനുഗ്രഹങ്ങൾ പ്രയോജനപ്പെടുത്താനുള്ള നിർദേശങ്ങൾ അദ്ദേഹം മുന്നോട്ടുവെച്ചു.

ആരോഗ്യ മേഖലയിലെ സേവനത്തിന്​ 67 പേരെയും സാമൂഹിക പ്രവർത്തനം നടത്തിയ എഴു സംഘടനകളെയും ആദരിച്ചു. മിഡിൽ ഈസ്​റ്റ്‌ പ്രസിഡൻറ് ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ അഡ്വൈസറി ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ചെയർമാൻ ടി.കെ. വിജയൻ, വൈസ് പ്രസിഡൻറ്‌ അഡ്മിൻ വിനേഷ് മോഹൻ, ട്രഷറർ രാജീവ്‌ കുമാർ, ജനറൽ സെക്രട്ടറി സന്തോഷ്‌ കേട്ടേത്ത്, സെക്രട്ടറി സി.എ.ബിജു, ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, പ്രസിഡൻറ്‌ ടി.പി. വിജയൻ, വൈസ് പ്രസിഡൻറുമാരായ സി.യു. മത്തായി, മിഡിൽ ഈസ്​റ്റ് ചുമതലയുള്ള ചാൾസ് പോൾ, സോഷ്യൽ മീഡിയ ചെയർമാൻ അബ്​ദുൽ അസീസ് മാട്ടുവയിൽ, മീഡിയ ചെയർമാൻ വി.എസ്‌. ബിജുകുമാർ, വനിത വിഭാഗം ഭാരവാഹികളായ ഇസ്താർ ഐസക്, ഷീല റജി, റാണി ലിജേഷ്, രേഷ്മ റെജി, സ്മിത ജയൻ എന്നിവർ സംസാരിച്ചു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ, അക്കാഫ്- യു.എ.ഇ, സ്വാന്തനം കുവൈത്ത്​, ഐ.എസ്‌.ഇ അബൂദബി, എ.കെ.എം.ജി യു.എ.ഇ, ഐ.എസ്‌.ഇ അൽ ഐൻ, ബി.കെ.എസ്‌.എഫ് ബഹ്​റൈൻ എന്നീ സംഘടനകളെയാണ്​ ആദരിച്ചത്​. ജോയൻറ് ട്രഷറർ വൈശാഖ് നന്ദി പറഞ്ഞു.

Tags:    
News Summary - Tribute to Covid Front Fighters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.