റാസല്‍ഖൈമ: എസ്.എന്‍.ഡി.പി സേവനം റാക് യൂനിയന്റെ നേതൃത്വത്തില്‍ മേയ് 25ന് റാസല്‍ഖൈമയില്‍ വിഷു-ഈദ്-ഈസ്റ്റര്‍ ആഘോഷം സംഘടിപ്പിക്കുന്നു. കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ റാസല്‍ഖൈമയില്‍ 50 വര്‍ഷമായി പ്രവാസജീവിതം നയിക്കുന്ന ഇന്ത്യക്കാരെ ആദരിക്കുന്ന ‘ട്രിബ്യൂട്ട് റാക് വെറ്ററന്‍സ് 2024’ ചടങ്ങും ആഘോഷത്തോടനുബന്ധിച്ച് നടക്കും.
പരിപാടിയുടെ പ്രചാരണാര്‍ഥം ബ്രോഷറിന്റെ പ്രകാശനം റാക് ഇന്ത്യന്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് കെ. അസൈനാര്‍ റാക് കേരള സമാജം പ്രസിഡന്റ് നാസര്‍ അല്ദാനക്ക് നല്കി നിര്‍വഹിച്ചു.
എസ്.എന്‍.ഡി.പി സേവനം റാക് പ്രസിഡന്റ് അനില്‍ വിദ്യാധരന് അധ്യക്ഷതവഹിച്ചു. ഇന്ത്യന്‍ അസോസിയേഷന്, കേരള സമാജം, കെ.എം.സി.സി, ചേതന, സേവനം എമിറേറ്റ്സ് യു.എ.ഇ, യുവകലാ സാഹിതി, നോളജ് തിയറ്റര്‍, കേരള പ്രവാസി ഫോറം, ജസീറ ചര്‍ച്ച്, നന്മ തുടങ്ങിയ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളും ഭാരവാഹികളും ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു. ഉപരിപഠനത്തിനായി നാട്ടിലേക്ക് പോകുന്ന എസ്.എന്‍.ഡി.പി സേവനം റാക് യൂനിയന്‍ ബാലവേദി ഭാരവാഹികള്‍ക്ക് യാത്രയയപ്പ് നല്കി.
സെക്രട്ടറി സുഭാഷ് സുരേന്ദ്രന് സ്വാഗതവും വൈസ് പ്രസിഡന്റ് രാജന് പുല്ലിത്തടത്തില്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ യു.എ.ഇയിലെയും ഇന്ത്യയിലെയും പ്രമുഖര്‍ സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 50 വര്‍ഷമായി റാസല്‍ഖൈമയില്‍ പ്രവാസ ജീവിതം നയിക്കുന്നവരുടെ വിവരങ്ങള്‍ 055 391 0566, 050 490 0263 നമ്പറുകളില്‍ അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.