ദുബൈ: ഇൻറർനാഷനൽ ഒകിനാവൻ ഷോറിൻറ്യൂ സീബുക്കാൻ കരാട്ടേയിൽ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കിയ സഹോദരങ്ങളായ ഫർദീൻ മുഹ്‌സിൻ, ഫാത്തിമ മുഹ്‌സിൻ, ഫർഹാൻ മുഹ്‌സിൻ എന്നിവരെ ദുബൈ കെ.എം.സി.സി കാസർകോട് മുനിസിപ്പൽ കമ്മിറ്റി ആദരിച്ചു. കെ.എം.സി.സി കാസർകോട് ജില്ല സെക്രട്ടറിയും തളങ്കര ഖാസിലൈൻ സ്വദേശിയുമായ ഫൈസൽ മുഹ്‌സിൻ -സാജിത ഫൈസൽ ദമ്പതികളുടെ മക്കളാണ്. പ്രസിഡൻറ് ഹാരിസ് ബ്രദേഴ്സ്, ജനറൽ സെക്രട്ടറി ഹസ്‌ക്കർ ചൂരി, ഉപാധ്യക്ഷൻ സിനാൻ തൊട്ടാൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.