അഗ്​നിബാധയുണ്ടായ സ്​ഥലത്ത്​ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ സിവില്‍ ഡിഫന്‍സ്​ ആദരിക്കുന്നു 

അഗ്​നിബാധയുണ്ടായ സ്​ഥലത്ത്​ രക്ഷാപ്രവര്‍ത്തനം നടത്തിയ മലയാളികള്‍ക്ക് ആദരം

അജ്​മാന്‍: ജോലിസ്ഥലത്തിനു സമീപ വീടിനു തീപിടിച്ചപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മലയാളികള്‍ക്ക് അജ്​മാന്‍ സിവില്‍ ഡിഫന്‍സി​െൻറ ആദരം. ഹമീദിയയിലെ പാം സെൻററിലെ ജീവനക്കാരാണ് ഇവര്‍. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നോടെ ഇവരുടെ സ്ഥാപനത്തിനു സമീപത്തെ വില്ലക്ക് തീപിടിക്കുകയായിരുന്നു.

അടുക്കളയില്‍ നിന്നാണ് തീപടര്‍ന്നത്. വീട്ടിലുണ്ടായിരുന്ന പ്രായമായവരും കുട്ടികളും പുറത്തിറങ്ങി സമീപത്തുള്ളവരോട് സഹായം തേടി. ഇതോടെ പാം സെൻററിലെ ജീവനക്കാരായ തിരൂര്‍ പച്ചാട്ടിരി സ്വദേശി ശിബില്‍ അല്‍താഫ്, തലശ്ശേരി സ്വദേശി നൗജാസ്, കാടാമ്പുഴ സ്വദേശി അബ്​ദുല്‍ മജീദ്‌, കോട്ടക്കല്‍ ഇന്ത്യന്നൂര്‍ സ്വദേശി ഫാസില്‍, ബംഗ്ലാദേശ് സ്വദേശി മുനവ്വര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് തങ്ങളുടെ സ്ഥാപനത്തിലെ അഗ്നിശമന ഉപകരണം ഉപയോഗിച്ചും മണ്ണ്​ വാരിയെറിഞ്ഞും രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.

ഇവരുടെ ഇടപെടൽ മൂലം വില്ലയിലെ ഗ്യാസ് സിലിണ്ടര്‍ അടക്കമുള്ളവയിലേക്ക് തീപടരാതിരിക്കുകയും വന്‍ ദുരന്തം ഒഴിവാകുകയും ചെയ്​തു. സംഭവ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീ പൂര്‍ണമായി അണച്ചു. വീട്ടുടമ ഇവരുടെ ഇടപെടൽ സംബന്ധിച്ച്​ സിവില്‍ ഡിഫന്‍സ് അധികൃതരെ അറിയിച്ചു. തുടർന്ന്​ ഇവരെ ആദരിക്കുകയും അനുമോദന സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്​തു. ജീവിതത്തില്‍ ആദ്യമായാണ്‌ ഇത്തരത്തിലൊരു അനുമോദനം ലഭിക്കുന്നതെന്ന് ഇവര്‍ പറഞ്ഞു.

Tags:    
News Summary - Tribute to the Malayalees who carried out rescue operations at the site of the fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.