ദുബൈ: കോവിഡ് കാല പ്രതിരോധ, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ദുബൈയില്‍ നേതൃത്വം നല്‍കിയ ഐ.സി.എഫ്, പ്രവാസി ഇന്ത്യ, ഐ.എം.സി.സി, എം.എസ്.എസ്, ഒാർമ തുടങ്ങിയ സംഘടനകളിലെ പ്രവര്‍ത്തകരെ വതനി അല്‍ ഇമാറാത്ത് ഡയറക്ടര്‍ ദിറാര്‍ ബല്‍ഹൂല്‍ അല്‍ ഫലാസി ദുബൈ മർകസിൽ നടന്ന ചടങ്ങിൽ ആദരിച്ചു.
മലയാളി സന്നദ്ധ പ്രവർത്തകരുടെ പ്രവർത്തനങ്ങൾ യു.എ.ഇയിലെ ആരോഗ്യ പ്രവർത്തകർക്കും പൊലീസിനും ഒപ്പം നിൽക്കുന്നതാണെന്ന് അൽഫലാസി പറഞ്ഞു. യു.എ.ഇ സർക്കാറിന് സേവന പ്രവർത്തകരോട് വലിയ കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മർകസ് ഡയറക്ടർ ഹക്കീം അസ്‌ഹരി, സലീം ഷാ, മുബാറക് അബ്ദുൽ റസാക്, നാസർ ഊരകം, അബുല്ലൈസ്, ഫദ്ല്, യഹ്യ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.