ഷബാബ് അല്‍ അഹ്​ലി സ്‌പോര്‍ട്‌സ് ഗെയിംസ് സെക്ടര്‍ ഡയറക്ടര്‍ എച്ച്.ഇ. മുഹമ്മദ് അഹ്മദ് അല്‍ മര്‍റിയില്‍നിന്ന് യൂനിയന്‍ കോപ്​ ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി പുരസ്​കാരം ഏറ്റുവാങ്ങുന്നു 

യൂനിയന്‍ കോപിന് ഷബാബ് അല്‍ അഹ്​ലിയുടെ ആദരം

ദുബൈ: യു.എ.ഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപറേറ്റിവ് സ്ഥാപനമായ യൂനിയന്‍ കോപിന് ഷബാബ് അല്‍ അഹ്​ലി ക്ലബി​െൻറ ആദരം.

ഗള്‍ഫ് ബാസ്‌കറ്റ് ബാള്‍ അസോസിയേഷ​െൻറ നേതൃത്വത്തില്‍ നടക്കുന്ന ജി.സി.സി ബാസ്‌കറ്റ്‌ബാള്‍ ചാമ്പ്യന്‍ഷിപ് സ്‌പോണ്‍സര്‍ ചെയ്​തതിനാണ്​ യൂനിയന്‍ കോപിനെ ആദരിച്ചത്​. യൂനിയന്‍ കോപിന് വേണ്ടി ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി ഷബാബ് അല്‍ അഹ്​ലി ദുബൈ ക്ലബ്​ ബോര്‍ഡ് അംഗവും ഷബാബ് അല്‍ അഹ്​ലി ദുബൈ ക്ലബിലെ സ്‌പോര്‍ട്‌സ് ഗെയിംസ് സെക്ടര്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ എച്ച്.ഇ. മുഹമ്മദ് അഹ്മദ് അല്‍ മര്‍റിയില്‍നിന്ന് ആദരമേറ്റുവാങ്ങി. രണ്ട് സ്ഥാപനങ്ങളിലെയും നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു.

ബാസ്​കറ്റ്​ബാളിനെ രാജ്യത്തും ഗൾഫ്​ മേഖലയിലും പ്രചരിപ്പിക്കാൻ ലക്ഷ്യമിട്ടാണ്​ ഇരുസ്​ഥാപനങ്ങളും കരാർ ഒപ്പുവെച്ചത്​. ഈ മാസം നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഷബാബ് അല്‍ അഹ്​ലി ക്ലബിന്​ എല്ലാ പിന്തുണയുമുണ്ടാകു​െമന്ന്​ ഡോ. സുഹൈല്‍ അല്‍ ബസ്‌കതി പറഞ്ഞു.

Tags:    
News Summary - Tribute to Union Cope by Shabab Al Ahly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.