കോവിഡ്​ ബാധിച്ച തൃശൂർ സ്വദേശി ദുബൈയിൽ മരിച്ചു

ദുബൈ: കോവിഡ്​ ബാധയെത്തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തൃശൂർ സ്വദേശി ദുബൈയിൽ മരിച്ചു. തൃശൂർ കൈപ്പമംഗലം മൂന്നുപീടിക സ്വദേശി തേപറമ്പിൽ പരീദ്​ (67) ആണ്​ മരിച്ചത്​. പാൻക്രിയാസ്​^കരൾ എന്നിവയിൽ അർബുദം ബാധിച്ച്​ ചികിത്സയിലായിരുന്നു ഇദ്ദേഹം.

ഏതാനും ദിവസം മുൻപാണ്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചത്​. തുടർന്ന്​ ദുബൈയിലെ ആശുപത്രിയിൽ ​പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്​ച രാത്രിയാണ്​ മരണം സംഭവിച്ചത്​​. ഇദ്ദേഹത്തി​​​​െൻറ ബന്ധുക്കൾ നിരീക്ഷണത്തിലാണ്​. ഖബറടക്കം ദുബൈയിൽ തന്നെ നടക്കും.

Tags:    
News Summary - trissur native died in dubai due to covid 19 -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.