തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ഫുജൈറ: മസാഫിയില്‍ മാര്‍ച് 22 ന് മരണപ്പെട്ട തിരുവനന്തപുരം സ്വദേശി പുഷ്‌പാംഗതൻ നായർ (59) എന്നയാളുടെ  മൃതദേഹം നാട്ടിലെത്തിച്ചു സംസ്കാരം നടത്തി. മസാഫിയിൽ ടയർ വർക്കുഷാപ്പ് നടത്തിവരികയായിരുന്നു പുഷ്‌പാംഗതൻ നായർ. രാത്രി വീട്ടിൽ ഉറങ്ങിക്കിടക്കവെ മരിക്കുകയായിരുന്നു. ഭാര്യയും മൂന്ന് മകളുമാണുള്ളത്.

കേരള പ്രവാസി ഫോറം പ്രവര്‍ത്തകർ നജ്മുദ്ധീൻ തിരൂർ, അബ്ദുൽസലാം യുപി,  ഷെബിൻ, റിയാസ് മാഹി എന്നിവരുടെ നിരന്തര ഇടപെടലിനെ തുടര്‍ന്ന് രാജേഷ് പുഷ്ക്കരൻ, പ്രസന്നൻ, മുഹമ്മദ് എന്നിവരുടെയും കൂട്ടമായ പ്രവർത്തനത്തിലൂടെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് ഞായറാഴ്ച പുറപ്പെട്ട എമിറേറ്റ് വിമാനം വഴി മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കാന്‍ സാധിച്ചത്.
Tags:    
News Summary - trivandrum native body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.