തിരുവനന്തപുരം സ്വദേശിനി കെട്ടിടത്തിൽനിന്നും വീണുമരിച്ചനിലയിൽ

ഫുജൈറ: തിരുവനന്തപുരം സ്വദേശിനി ഷാനിഫ ബാബു (37) ഫുജൈറയിൽ കെട്ടിടത്തിൽനിന്നും വീണുമരിച്ചനിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഫുജൈറ സെന്‍റ്​ മേരീസ് സ്‌കൂളിനുസമീപത്തുള്ള താമസകെട്ടിടത്തിലെ 19 മത്തെ നിലയിൽ നിന്നും താഴേക്കുവീണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

നിർമാണ കമ്പനി നടത്തുന്ന സനൂജ് ബഷീർകോയയുടെ ഭാര്യയാണ് മരിച്ച ഷാനിഫ ബാബു. രണ്ടു പെൺകുട്ടികളുണ്ട്. മൃതദേഹം ഫുജൈറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Tags:    
News Summary - Trivandrum native died in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.