ക്ഷയരോഗം നിസ്സാരനല്ല

ഡോ. സുനിൽ വ്യാസ്​  (സ്​പെഷലിസ്​റ്റ്​ പൾ​മണോളജിസ്​റ്റ്​ ആസ്​റ്റർ ഹോസ്​പിറ്റൽ  അൽ ഖിസൈസ്)

138 വർഷം​ മുമ്പ്​​ ഇതുപോലൊരു മാർച്ച്​ 24നാണ്​ രോഗങ്ങളുടെ പട്ടികയിലേക്ക്​ പുതിയൊരു അതിഥിയായി ക്ഷയരോഗം(ടി.ബി) എത്തുന്നത്​. ഒരു നൂറ്റാണ്ട്​ പി​ന്നി​ട്ടെങ്കിലും ക്ഷയരോഗം ഇപ്പോഴും 'കൊലയാളി' പട്ടികയിൽതന്നെയാണ്​. ഫല പ്രദമായ മരുന്നുകൾ കണ്ടുപിടിച്ചെങ്കിലും ടി.ബിയെ തുടച്ചുനീക്കാനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. ഗവേഷകർ ഇതിനായുള്ള പരിശ്രമങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു.

രോഗങ്ങളുടെ റാങ്കിങ്ങിൽ എച്ച്​.ഐ.വി, എയ്​ഡ്​സ്​ എന്നിവക്കൊപ്പമാണ്​ ടി.ബിയുടെ സ്ഥാനം എന്നത്​ ഇതി​െൻറ ഗൗരവവും വർധിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും ദരിദ്രരും ദുർബലരുമായ ആളുകളെയാണ്​ ടി.ബി ഏറ്റവും കൂടുതൽ ബാധിക്കുന്നത്​.

വലിയ ചികിത്സ ചെലവ്​ ഇവർക്ക്​ താങ്ങാവുന്നതിനും അപ്പുറമാണ്​. വരുമാനത്തി​െൻറ പകുതിയെങ്കിലും ചികിത്സക്കായി മാറ്റിവെക്കേണ്ടി വരുന്നു. ദീർഘകാലം ചികിത്സിക്കണമെന്നത്​ ഇവരുടെ ദുരിതം ഇരട്ടിയാക്കുന്നു.

ഐക്യരാഷ്്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ 2030ഓടെ ടി.ബി ഇല്ലാതാക്കുമെന്ന്​ പരാമർശിച്ചിട്ടുണ്ട്​. ക്ഷയരോഗത്തി​െൻറ വിവിധ വകഭേദങ്ങൾ എത്തിയ​േതാടെ രണ്ട്​, നാല്​ മണിക്കൂറിനുള്ളിൽ രോഗനിർണയം നടത്തുന്ന സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്​. സാ​ങ്കേതിക വിദ്യ വളരുന്നതും ഫലപ്രദമായ മരുന്നുകൾ കണ്ടെത്തുന്നതും ആശ്വാസം പകരുന്ന വാർത്തകളാണ്​.

രോഗം പകരുന്ന​െതങ്ങനെ:

രോഗി ചുമച്ചു തുപ്പുമ്പോൾ അന്തരീക്ഷത്തിൽ വ്യാപിക്കുന്ന രോഗാണുക്കൾ ശ്വസിക്കുമ്പോഴാണ് മറ്റുള്ളവരിലേക്ക്​ രോഗം പകരുന്നത്. അപൂർവമായി മാത്രമേ മറ്റു തരത്തലുള്ള രോഗബാധക്ക്​ സാധ്യതയുള്ളൂ.

മാസ്ക് ധരിക്കുന്നത്​ രോഗം പകരാതിരിക്കാൻ സഹായിക്കും. ചുമയ്​ക്കുകയും തുപ്പുകയും ചെയ്യുമ്പോൾ തുവാലകൊണ്ട് മറച്ചുപിടിക്കുകയും തുറസ്സായ സ്ഥലങ്ങളിൽ തുപ്പാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുന്നതു​വഴിയും രോഗം പകരുന്നത്​ തടയാം.

രോഗം വരാതിരിക്കാനും മൂർച്ഛിക്കാതിരിക്കാനും ചികിത്സ കഴിഞ്ഞാലും വീണ്ടും രോഗം വരാതിരിക്കാനുമുള്ള പ്രധാനമരുന്ന് എല്ലാവർക്കും സമീകൃതാഹാരം ലഭ്യമാക്കുകയെന്നതാണ്. സമീകൃതാഹാരം എന്താണെന്ന് മനസ്സിലാക്കാൻ ബോധവത്കരണവും അനിവാര്യമാണ്. ക്ഷയം മാത്രമല്ല മറ്റു പല രോഗങ്ങളും ഇതിലൂടെ പ്രതിരോധിക്കാൻ കഴിയും.

ലക്ഷണങ്ങൾ

വിട്ടുമാറാത്ത ചുമ, വിറയൽ, രാത്രി വിയർക്കൽ, അകാരണമായി ശരീരഭാരം കുറയൽ എന്നിവയാണ്​ ടി.ബിയുടെ പ്രധാന ലക്ഷണങ്ങൾ. മറ്റു ശരീരഭാഗങ്ങളെ ബാധിച്ചിട്ടുണ്ടെങ്കിൽ വേറേയും ലക്ഷണങ്ങൾ ഉണ്ടാകാം. ചുമക്കൊപ്പം രക്തമോ കഫമോ ഉണ്ടെങ്കിൽ ശ്വാസകോശത്തിലെ ടി.ബിയുടെ അടയാളമാണ്. അസ്ഥിവേദനയുണ്ടെങ്കിൽ ബാക്ടീരിയകൾ നിങ്ങളുടെ അസ്ഥികളെ ആക്രമിച്ചതായിരിക്കാം. ഈ ലക്ഷണങ്ങൾ മറ്റു രോഗങ്ങൾക്കും കാരണമാകാം. ഈ ലക്ഷണങ്ങളു​െണ്ടങ്കിൽ ഡോക്​ടറെ കണ്ട്​ പരിശോധന നടത്തണം. ക്ഷയരോഗമുള്ളവരുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടെങ്കിൽ ടി.ബി പരിശോധന നടത്തുന്നതും ഉചിതമായിരിക്കും.

ഇവയൊക്കെ സൂക്ഷിക്കാം

◉ മരുന്നുകളെല്ലാം ഡോക്​ടർമാർ നിർദേശിച്ചതുപോലെ കഴിക്കുക

◉ കൃത്യമായ ഇടവേളകളിൽ ഡോക്ടറുമായുള്ള കൂടിക്കാഴ്‌ചകൾ ഉണ്ടാകേണ്ടതാണ്

◉ ചുമയോ തുമ്മലോ വരുമ്പോൾ ടിഷ്യൂപേപ്പർ ഉപയോഗിച്ച് വായ മൂടുക

◉ ചുമക്കും തുമ്മലിനും ശേഷം കൈ കഴുകുക

◉ മറ്റുള്ളവരെ സന്ദർശിക്കരുത്, നിങ്ങളെ സന്ദർശിക്കാൻ അവരെ ക്ഷണിക്കരുത്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.