ദുബൈ: തലശ്ശേരി മുസ്ലിം ജമാഅത്ത് ഗൾഫ് ചാപ്റ്റർ ‘ത്വയ്ബ’ മീലാദ് സംഗമത്തിന്റെ ഏഴാമത്തെ എഡിഷൻ ശനിയാഴ്ച ഏഴു മണിക്ക് ദുബൈ അൽ ഖുസൈസിലെ ക്രസന്റ് സ്കൂളിൽ വെച്ച് നടക്കും.
ഐ.സി.എഫ് ഇന്റർനാഷനൽ കമ്മിറ്റി പ്ലാനിങ് ബോർഡ് ചെയർമാൻ അബ്ദുൽ അസീസ് സഖാഫി മമ്പാട് പരിപാടി ഉദ്ഘാടനം ചെയ്യും. വാഗ്മിയും യുവ പണ്ഡിതനുമായ നൗഫൽ സഖാഫി കളസ മദ്ഹ് റസൂൽ പ്രഭാഷണം നടത്തും. സംഗമത്തോടനുബന്ധിച്ചു മദ്ഹ് ഗാനമത്സരം, ചിത്രരചന, ഖുർആൻ പാരായണ മത്സരം, ഓൺലൈൻ ക്വിസ് മത്സരങ്ങൾ, വനിത സംഗമം, സിയാറത് ഡേ തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.
തലശ്ശേരിയിലെ സാമൂഹിക, സാംസ്കാരിക വിദ്യാഭ്യാസ സാന്ത്വന പ്രവത്തങ്ങൾക്കുള്ള അഞ്ചാമത് കെ. കെ. അബ്ദുല്ല മുസ്ലിയാർ സ്മാരക അവാർഡ് ജേതാവിനെ പരിപാടിയിൽ പ്രഖ്യാപിക്കും. പരിപാടിയിൽ പങ്കെടുക്കുന്നവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ ഉംറയും വനിതകൾക്ക് സ്വർണനാണയം സമ്മാനം ഏർപ്പെടുത്തിയിട്ടുണ്ട്. മത, സാംസ്കാരിക, വ്യവസായിക, പ്രാസ്ഥാനിക രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും. മീലാദ് സംഗമത്തിൽ സ്ത്രീകൾക് പ്രത്യേക സൗകര്യം ഒരുക്കിയതായും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.