സൗഹൃദവും സംഘർഷവും ഇഴചേർന്ന രാഷ്ട്രീയ കയറ്റിറക്കങ്ങളുടെ പശ്ചാത്തലമുള്ളതിനാൽ, ഇന്ത്യയും പാകിസ്താനും തമ്മിൽ എക്കാലവും ക്രിക്കറ്റ് മൽസരം വാശിയേറിയ പോരാട്ടമാണ് . ഇരു ടീമുകളും മൈതാനത്ത് ബോളും ബാറ്റുമായി ഏറ്റുമുട്ടുേമ്പാൾ ലോകത്തെ വലിയ വിഭാഗം ജനങ്ങൾ കണ്ണും കാതും കൂർപ്പിച്ച് കളിക്ക് പിന്നാലെയുണ്ടാകും. പലമൽസരങ്ങളുടെയും ടിക്കറ്റുകൾ മിനുറ്റുകൾക്കകമാണ് കഴിഞ്ഞ കാലങ്ങളിൽ വിറ്റുപോയത്. അന്നത്തെ ദിവസം ടി.വി റേറ്റിങ് കുത്തനെ ഉയരുകയും ആഘോഷങ്ങൾ തെരുവിലേക്ക് വ്യാപിക്കുന്നതും മുൻകാല അനുഭവങ്ങളിലുണ്ട്.
ബദ്ധവൈരികളെന്ന് വിളിക്കപ്പെടുന്ന ഇരുരാജ്യങ്ങൾ തമ്മിലുള്ള പോരാട്ടത്തിന് പലപ്പോഴും യു.എ.ഇ ആഥിതേയത്വം വഹിച്ചിട്ടുണ്ട്. ക്രിക്കറ്റ് പ്രേമികൾ എന്നുമോർക്കുന്ന ഷാർജ കപ്പിന് ശേഷം യു.എ.ഇയിൽ വീണ്ടും ഇന്ത്യ- പാക് ക്രിക്കറ്റ് പോരിന് പിച്ചൊരുങ്ങുകയാണ്. ട്വൻറി- 20 ലോകകപ്പിെൻറ ഗ്രൂപ്പ് പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ് നിലവിലുള്ളത്. യു.എ.ഇയിലെ ഏത് വേദിയിലാണ് മത്സരം എന്നത് തീരുമാനിച്ചിട്ടില്ല. ഒക്ടോബർ 17 മുതൽ നവംബർ 14 വരെ ദുബൈ, അബൂദബി, ഷാർജ, മസ്കത്ത് സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ. ഏതുവേദിയിലായാലും കാണികൾക്ക് പ്രവേശനമുണ്ടെങ്കിൽ മലയാളികളടക്കം ആവേശത്തോടെ ഇരച്ചുകയറുമെന്ന് ഉറപ്പാണ്. ഇന്ത്യ, പാകിസ്താൻ ഉൾപെടെയുള്ള ടീമുകൾ പങ്കെടുക്കുന്ന രണ്ടാം ഘട്ടത്തിലെ എല്ലാ മത്സരങ്ങളും യു.എ.ഇയിലെ മൂന്ന് മൈതാനങ്ങളിലായിരിക്കും. ഇന്ത്യ, പാക് ടീമുകൾക്ക് പുറമെ ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ എന്നിവയാണ് ഈ ഗ്രൂപ്പിലുള്ളത്. ആദ്യ ഘട്ടത്തിൽ നിന്ന് വിജയിച്ചു വരുന്ന രണ്ട് ടീമുകൾ കൂടി ഇവിടെ ഇടംപിടിക്കും.
2019 ജൂണിൽ ക്രിക്കറ്റ് ലോകകപ്പിൽ ഇംഗ്ലണ്ടിലെ ഓൾഡ് ട്രഫോഡ് ക്രിക്കറ്റ് ഗൗണ്ടിലാണ് അവസാനമായി ഇന്ത്യ-പാകിസ്താൻ പോരാട്ടം നടന്നത്. സെഞ്ചുറിയടിച്ച രോഹിത് ശർമയുടെ കരുത്തിൽ 89റൺസിെൻറ കൂറ്റൻ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യയും പാകിസ്താനും തമ്മിൽ യു.എ.ഇയിൽ 27മൽസരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ഇവയിൽ ഏറെ പ്രാവശ്യവും വിജയം പാകിസ്താനൊപ്പം നിന്നു. ഏറെ മൽസരങ്ങളും നടന്നത് ഷാർജ ഇൻറർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ്. അബൂദബിയിൽ നടന്ന രണ്ട് മൽസരങ്ങളിൽ ഒരോന്നുവീതം ഇന്ത്യയും പാകിസ്താനും ജയിച്ചു.
വീണ്ടും തീപാറും പോരാട്ടം ഇമാറാത്തി മണ്ണിലേക്ക് എത്തുേമ്പാൾ ഇരു രാജ്യങ്ങളിൽ നിന്നുമുള്ള പ്രവാസികളും ആവേശഭരിതരാണ്. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിക്കപ്പെടുമോ എന്നത് ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. മൽസരങ്ങൾ തടസമില്ലാതെ നടന്നാൽ ഇരുരാജ്യങ്ങളിലും ക്രിക്കറ്റ് ആവേശം കൊടുമുടിയോളം ഉയരുമെന്ന് തീർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.