ദുബൈ: ഈ വർഷത്തെ ദുബൈ ബിസിനസ് എക്സലൻസ് പുരസ്കാരങ്ങളിൽ ആസ്റ്റർ ഫാർമസിക്ക് നേട്ടം.ആരോഗ്യസംരക്ഷണ മേഖലയിൽ ദുബൈ ക്വാളിറ്റി അവാർഡും ഹെൽത്ത് ആൻഡ് വെൽനസ് സെക്ഷനിൽ സർവിസ് എക്സലൻസ് അവാർഡുമാണ് ആസ്റ്റർ നേടിയത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ കാർമികത്വത്തിൽ ദുബൈ സാമ്പത്തികകാര്യ വകുപ്പാണ് പുരസ്കാരങ്ങൾ നൽകുന്നത്.
32 വർഷത്തെ പാരമ്പര്യമുള്ള ആസ്റ്റർ ഫാർമസിയുടെ ഗുണനിലവാരം, സാമൂഹികക്ഷേമം, സേവനം, ബിസിനസ് തന്ത്രങ്ങൾ തുടങ്ങിയവ വിലയിരുത്തിയാണ് അവാർഡ് നൽകിയത്.
കോവിഡ് സുരക്ഷ നടപടികളും പരിഗണിച്ചു. അഞ്ച് വർഷത്തിനിടെ എല്ലാ വിഭാഗങ്ങളിലും കാര്യമായ നവീകരണങ്ങൾ നടന്നു. 2010 മുതൽ ആസ്റ്റർ ഫാർമസിക്ക് സർവിസ് എക്സലൻസ് അവാർഡുകൾ ലഭിക്കുന്നുണ്ട്. നാലാം തവണയാണ് ഹെൽത്ത് ആൻഡ് വെൽനസ് മേഖലയിൽ പുരസ്കാരം ലഭിക്കുന്നത്. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലായി 200ൽ കൂടുതൽ ഫാർമസികൾ ആസ്റ്ററിനുണ്ട്. സന്തോഷമാണ് ആരോഗ്യം എന്ന തത്ത്വശാസ്ത്രത്തിലൂന്നിയാണ് ആസ്റ്ററിെൻറ പ്രവർത്തനമെന്നും ഇത് ഉപഭോക്താക്കൾക്ക് പകർന്നുനൽകുന്നുവെന്നും ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ അലീഷ മൂപ്പൻ പറഞ്ഞു.
ദുബൈ ഭരണാധികാരികളുടെ അംഗീകാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്നും ഇത് കൂടുതൽ ഉത്തരവാദിത്തമുള്ളവരായി തങ്ങളെ മാറ്റുന്നുവെന്നും അലീഷ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.